ജോസ് ചാലക്കൽ
Updated On
New Update
/sathyam/media/media_files/2025/06/27/untitleddelfiredam-2025-06-27-12-29-22.jpg)
മലമ്പുഴ: മലമ്പുഴ ഡാമില്‍ ജൂണ്‍ 1 മുതല്‍ 30 വരെ റൂള്‍ കര്‍വ് പ്രകാരം നിലനിര്‍ത്തേണ്ട ജലനിരപ്പ് 110.49എം ആണ്. നിലവില്‍ ഡാമിലെ ജലനിരപ്പ് 111.19എം ആണ്.
Advertisment
വൃഷ്ട്ടി പ്രദേശങ്ങളില്‍ മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ഡാമിലേക്കുള്ള നീരോഴുക്ക് വര്‍ദ്ധിക്കുന്നതിനാല്‍ റൂള്‍ കര്‍വില്‍ ജലനിരപ്പ് നിര്‍ത്തുന്നതിനായി മലമ്പുഴ ഡാമിന്റെ സ്പില്‍ വേ ഷട്ടറുകള്‍ വെള്ളിയാഴ്ച രാവിലെ തുറന്നു.
കല്‍പ്പാത്തി പുഴയുടെയും ഭാരതപുഴയുടെയും തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണെന്ന് മലമ്പുഴ ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.