ശിശുദിനത്തോടനുബന്ധിച്ച് നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റി ഓഫ് പാലക്കാടിന്‍റെ ആഭിമുഖ്യത്തില്‍ കടുക്കാംകുന്നം ജിഎല്‍പി സ്കൂളിലെ കുട്ടികള്‍ക്കായി 'പുഴയെ അറിയലും' പ്രകൃതി നടത്തവും സംഘടിപ്പിച്ചു

New Update
puzhaye ariyal

മലമ്പുഴ: ജിഎൽ പി സ്കൂൾ കടുക്കാംകുന്നം സ്കൂളിലെ 50 ഓളം കുട്ടികൾ പങ്കെടുത്ത പ്രകൃതി നടത്തം, പക്ഷി നിരീക്ഷണം, 'പുഴയെ അറിയൽ', പരിപാടി - നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി ഓഫ് പാലക്കാട് നേതൃത്വത്തിൽ ശിശുദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചു.

Advertisment

കടുക്കാകുന്നം, വാരണി, അക്കരക്കാട് എന്നീ സ്ഥലങ്ങളിലാണ് കുട്ടികള്‍ സന്ദർശിച്ചത്. നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി ഓഫ് പാലക്കാടിൻ്റെ  ലതിക അനോക്ക് (പ്രസിഡൻറ്), സെക്രട്ടറി - അഡ്വ.ലിജോ പനങ്ങാടൻ, സേതുമാധവൻ (ട്രഷറർ), അജീഷ് അഭിജിത്ത്, അശ്വജിത്ത്, ഹെഡ്മിസ്ട്രസ് ആയ ജ്യോതി എംജി, ടീച്ചർമാരായ അമ്പിളി എം, ബ്ലെസ്സി പ്രസാദ്, താര കെ.കെ എന്നിവർ പരിപാടിയിൽ പങ്കെടുത്ത് നേതൃത്വം നൽകി. 

ദേശീയ പക്ഷിനിരീക്ഷണ ദിനത്തോടനുബന്ധിച്ച് എം. ഇ.എസ്  കേവീയം - കോളേജ് വളാഞ്ചേരിയിൽ ഭൂമിത്ര സേനയും, സുവോളജി വകുപ്പുമായി ചേർന്ന് കേരളത്തിലെ പക്ഷികളെ കുറിച്ചുള്ള സെമിനാറും, 'നേച്ചർ ഇൻ ഫോക്കസ് ' എന്ന ഫോട്ടോ പ്രദർശനവും സംഘടിപ്പിച്ചു.

Advertisment