/sathyam/media/media_files/img-20240924-wa0065.jpg)
മലമ്പുഴ: കേരളത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മലമ്പുഴ ഉദ്യാനത്തിനു മുന്നിലെ റോഡിൽ കുണ്ടും കുഴിയും ചാലും നിറഞ്ഞ് അപകടം പതിയിരിക്കുന്നതായി പരാതി.
കഞ്ചിക്കോട് ഭാഗത്തേക്ക് പോകുന്ന പ്രധാന റോഡാണ് ഇത്. കോഴിക്കോട്, ചെർപ്പുളശ്ശേരി, പട്ടാമ്പി ഭാഗത്തു നിന്നും കൊയമ്പത്തൂർ ഭാഗത്തേക്കും തിരിച്ചും വരുന്ന ചരക്കുവാഹനങ്ങളടക്കം ഒട്ടേറെ വാഹനങ്ങൾ കടന്നുപോകുന്ന റോഡ്. വാട്ടർ അതോറട്ടിയുടെപൈപ്പിടാൻ കുഴിച്ച കുഴി ശരിയാംവിധം മൂടാത്തതു കൊണ്ടാണ് ഇത്തരത്തിൽ ഇവിടെ കണ്ടും കുഴിയും പ്രത്യക്ഷപ്പെടുന്നതെന്ന് പരിസരത്തെ കച്ചവടക്കാരും ഡ്രൈവർമാരും പറയുന്നു.
/sathyam/media/media_files/img-20240924-wa0067.jpg)
കഴിഞ്ഞ മാസം മരം കയറ്റി വന്ന ലോറിയുടെ ചക്രം ചാലിൽ താഴ്ന്നിരുന്നു. മരം മറ്റൊരു ലോറിയിലേക്ക് മാറ്റിയാണ് കൊണ്ടുപോയത്. നാട്ടുകാർ റോഡിലെ ചാലിൽ വാഴ നട്ട് പ്രതിഷേധിച്ച് റോഡ് ഉപരോധിച്ചപ്പോഴാണ് ചാല് മൂടിയതെങ്കിലും മഴ പെയ്തതോടെ വീണ്ടും കുഴികൾ പ്രത്യക്ഷപ്പെടുകയാണ് ഉണ്ടായത്.
അപകടങ്ങൾ പതിവായിട്ടും നടപടി എടുക്കാൻ അധികൃതർ തയ്യാറാവാത്തത്തിൽ നാട്ടുകാർക്ക് പ്രതിഷേധവും ഉണ്ട്. എത്രയും വേഗം റോഡ് ശരിയാക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us