മലമ്പുഴ: മലമ്പുഴ സെന്റ് ജൂഡ് സ് ദേവാലയത്തിൽ ജപമാല മാസാചരണ സമാപനവും ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ യൂദാ തദേവൂസിന്റെ തിരുനാളും സമാപിച്ചു.
ഞായറാഴ്ച്ച വൈകീട്ട് 4 ന് നെഹമിയ മിഷൻഡയറക്ടർ ഫാ: ഡൊമിനിക് ഐപ്പൻ പറമ്പിലിന്റേ നേതൃത്വത്തിൽ ജപമാലയും വാഴ് വും ഉണ്ടായി. തുടർന്ന് നടന്ന ആഘോഷമായ തിരുന്നാൾ പാട്ട്, കുർബ്ബാന, ലദീഞ്ഞു, നൊവേന, പ്രതിക്ഷണം എന്നീ തിരുകർമ്മങ്ങൾക്ക് സാൻ ജോ മീഡിയ ഡയറക്ടർ ഫാ: സനിൽ കുറ്റിപ്പുഴ മുഖ്യ കാർമ്മീകനായി. പ്രദിക്ഷണ ശേഷം സ്നേഹവിരുന്നും ഉണ്ടായി.
വികാരി ഫാ. ആൻസൻ മേച്ചേരി, കൺവീനർ സെബാസ്റ്റാൻ ചൊള്ളാക്കൻ, കൈ കാരന്മാരായ ബാബുരാജകുലം, ടോമി പൊന്നത്ത് തുടങ്ങിയവർ നേതൃത്വം നൽകി.