Advertisment

മലമ്പുഴ സെന്റ് ജൂഡ്‌സ് ദേവാലയത്തിലെ തിരുനാളിന് കൊടിയേറി.

author-image
ജോസ് ചാലക്കൽ
New Update
malampuzha charch1.jpg

മലമ്പുഴ: സെന്റ് ജൂഡ്‌സ് ദേവാലയത്തിലെ മദ്ധ്യസ്ഥനായ വിശുദ്ധയൂദാ തദേവൂസിന്റേയും വിശുദ്ധ സെബസ്റ്റ റ്റ്യാനോസിന്റേയും സംയുക്ത തിരുനാളിന് കൊടിയേറി. മലമ്പുഴ മിഷനറി ഓഫ് ഫെയ്ത്ത് പ്രൊവിൻഷാൾ ഫാ: മാർട്ടിൻ ആലുക്കപുതുശ്ശേരി തിരുന്നാൾ കൊടിയേറ്റവും തുടർന്നു നടന്ന ദിവ്യബലി, നൊവേവേന, ലദിഞ്ഞ് എന്നിവക്ക് മുഖ്യ കാർമ്മീകനായി. തിങ്കൾ മുതൽ ശനി വരെ വൈകീട്ട് 4.30 ന് ജപമാല, ദിവ്യബലി നൊവേന എന്നിവയുണ്ടാകും. 

ശനിവൈകീട്ട് ഇടവക ദിനാചരണ സമ്മേളനത്തിൽ ഫ: ജോബി കാച്ചപ്പിള്ളി അദ്ധ്യക്ഷനാകും. വിവാഹം കഴിഞ്ഞു 25 വർഷം പൂർത്തിയാക്കിയ ദമ്പതിമാർ, ജൂബിലി ആഘോഷിക്കുന്ന സമർപ്പിതർ, വിവിധ തലങ്ങളിൽ പുരസ്ക്കാരങ്ങൾ നേടിയവർ എന്നിവരെ ആദരിക്കും. തുടർന്ന് കലാസന്ധ്യയും സ്നേഹവിരുന്നും ഉണ്ടാകും. 

തിരുന്നാൾ ദിനമായ ഞായർവൈകീട്ട് 3.30 ന് ഫാ: അൽജോകുറ്റിക്കാ ന്റെ മുഖ്യ കാർമ്മീകത്വത്തിൽതിരുനാൾ പാട്ടു കൂർബ്ബാന, വചന സന്ദേശം, നൊവേന, ലദീഞ്ഞ് എന്നിവയും കുരിശടിയിലേക്ക് പ്രദക്ഷണവും ഉണ്ടാകും തിങ്കൾ രാവിലെ 6.30 ന് ഇടവകയിൽ നിന്നും മരിച്ചു പോയ വർക്കുള്ള ദിവ്യബലിയോടെ തിരുനാൾ ആഘോഷങ്ങൾക്ക് തിരശീല വീഴുന്നു. വികാരി ഫാ: ആൻസൺ മേച്ചേരി, കൈകാരന്മാരായ ജോസ് പതിയാ മറ്റത്തിൽ, വർഗ്ഗീസ് കൊള്ളന്നൂർ,, കൺവീനർമാരായ ഫിലിപ്പ് ആലുങ്കൽ, തോമസ്ഒറ്റപ്ലാക്കൽ തുടങ്ങിയവർ നേതൃത്വം നൽകും

Advertisment