/sathyam/media/media_files/2025/12/07/defence-2025-12-07-22-07-51.jpg)
മലമ്പുഴ: കേരളാ ഫയർ & റെസ്ക്യൂ സർവിസിസിനു കീഴിലുള്ള സന്നദ്ധ പ്രവർത്തക സേനകളായ സിവിൽ ഡിഫെൻസ്, ആപ്ത മിത്ര എന്നിവയുടെ പാലക്കാട് സ്റ്റേഷന് കീഴിലുള്ള 27 അംഗങ്ങൾ സിവിൽ ഡിഫെൻസ് റൈസിംഗ് ഡേയുടെ ഭാഗമായി തെക്കേമലമ്പുഴ റോഡിനു ഇരുവശത്തും ഉണ്ടായിരുന്ന ഇരുപത്തിയൊന്ന് ചാക്ക് പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു മലമ്പുഴ പഞ്ചായത്ത് ഹരിതകർമ സേനക്ക് കൈമാറി.
ഫയർ & റെസ്ക്യൂ ഓഫീസർമാരും സിവിൽ ഡിഫെൻസ് കോർഡിനേറ്റർമാരായ സന്തോഷ്, പ്രസാദ് തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
വിനോദ സഞ്ചാരികൾ ഉപേഷിച്ചവയാണ് ഇത്. ഈ പ്രദേശത്തെ ഹോട്ടലുകളിൽ നിന്നും ഭക്ഷണവും കുടിവെള്ളവും വാങ്ങി റിസർവോയറിന്റെ അരികിലെ പാറക്കെട്ടുകളിലിരുന്ന് കഴിക്കുക സ്ഥിരം കാഴ്ച്ചയാണ്.
വെള്ള കുപ്പികളും മദ്യകുപ്പികളും ഇവിടെ ഉപേഷിച്ചു പോകുന്നു.
മലമ്പുഴ ഗ്രാമ പഞ്ചായത്തിലെ ഹെൽത്ത് വിഭാഗം ഈ പ്രദേശത്ത് പരിശോധന നടത്താറില്ലത്രേ. പോലീസും തിരിഞ്ഞു നോക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
പലപ്പോഴും വിനോദ സഞ്ചാരികൾ ഈ പ്രദേശത്ത് ഇരുന്ന് മദ്യപിച്ച് പ്രശ്നങ്ങൾ ഉണ്ടാവാറുണ്ടെന്നും നാട്ടുകാർ പറയുന്നു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us