വടവന്നൂർ മന്നത്ത് ഭഗവതിക്ഷേത്രത്തിലെ മണ്ഡലവിളക്കു മഹോത്സവം ആഘോഷിച്ചു

New Update
vadavannur bhagavathi temple

വടവന്നൂര്‍: ആചാരനുഷ്‍ടനങ്ങളുടെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ വടവന്നൂർ മന്നത്ത് ഭഗവതിക്ഷേത്രത്തിലെ മണ്ഡല വിളക്ക് മഹോത്സവം ആഘോഷിച്ചു. ഗണപതിഹോമത്തോടെ ആരംഭിച്ച ചടങ്ങുകൾ രാത്രി തലപ്പൊലിയോടെ സമാപിച്ചു.

Advertisment

വൈകുന്നേരം 4 മണിക്ക് തിരുവില്വമ്പറ്റ ശിവഷേത്രത്തിൽ നിന്നും തിടമ്പ് പൂജക്കുശേഷം ആരംഭിച്ച എഴുന്നെള്ളിപ്പ് നന്ദിലത് ഗോപാലകൃഷ്ണൻ, പൂതൃരുകോവിൽ പാര്ഥസാരഥി, പാക്കത്ത് ശ്രീക്കുട്ടൻ എന്നീ ഗജവീരന്മാരുടെയും കല്ലൂർ ഉണ്ണികൃഷ്ണമാരാറുടെ നേറെത്വത്തിലുള്ള 101 വാദ്യകലകാര ന്മാരടങ്ങിയ സംഘത്തിന്റെ പാണ്ടി മേളത്തിന്റെയും ശിങ്കാരി രിമേളം, കലാരൂപം, കവടിയാട്ടം, ബന്റുവാദ്യം, നാദസ്വരം എന്നിവയുടെ അകമ്പടിയോടും കൂടി മന്നത് ഭഗവതി ക്ഷേത്ര മൈതാനത്ത് സമാപിച്ചു. 

തുടർന്നു കല്ലാടി ക്ഷേത്ര നടയിൽനിന്ന് ഭഗവതി കോമരത്തിന്റെയും ഗജവീരന്മാരുടെയും Prank മണികളുടെ താലപ്പൊലിയുടെയും ആരംഭിച്ച എഴുന്നേള്ളിപ്പ്  മാന്നത്തു ഭഗവതി ക്ഷേത്ര പ്രദക്ഷിണത്തോടെ അവസാനിച്ചു.

രണ്ടു ദിവസത്തെ ആഘോഷങ്ങളുടെ ഭാഗമായി   പ്രമുഖ ഗായിക വൈക്കം വിജയലക്ഷ്മിയും സംഘവും അവതരിപ്പിച്ച ഗംഭീര ഗാനമേളയും അന്നദാനവും ഉണ്ടായി.

Advertisment