/sathyam/media/media_files/2025/11/19/ayurveda-medical-camp-conducted-2025-11-19-21-37-04.jpg)
പാലക്കാട്: ആയുർവ്വേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇൻഡ്യ സംസ്ഥാനമൊട്ടാകെ നടത്തുന്ന ആയുർവ്വേദ ബോധവൽക്കരണ ക്ലാസുകളുടെ ഭാഗമായി പാലക്കാട് ഏരിയ ആയർവേദ മെഡിക്കൽ അസോസിയേഷൻ പാലക്കാട് രാമനാഥപുരം എസ്.എ. ഹോം അപ്പാർട്ട്മെന്റ്സ് ഉടമകളുടെ കൂട്ടായ്മയായ "സാവൻ"മായി സഹകരിച്ച് "ആയുർവേദ ഫോർ പ്യൂപ്പിള്‍ ആന്റ് പ്ലാനറ്റ് " എന്ന പ്രമേയത്തെ ആസ്പദമാക്കി ബോധവത്കരണക്ലാസ്സുകൾ നടത്തി.
ഈ പ്രമേയത്തിലൂടെ പൊതുജനങ്ങൾക്ക് ആരോഗ്യസംരക്ഷണത്തിനും രോഗപ്രതിരോധത്തിനും ആയുർവ്വേദത്തിൻറെ പങ്ക്, ജീവിതശൈലീരോഗങ്ങൾ തടയാനുള്ള ദിനചര്യകൾ, ഋതുചര്യാമാർഗ്ഗങ്ങൾ, പരിസ്ഥിതി സംരക്ഷണത്തിലും ജീവജാലങ്ങളുടെ നിലനിൽപ്പിലും ആയുർവേദത്തിൻറെ പ്രാധാന്യം ഇവയെക്കുറിച്ച് ഡോ. എസ്. പാർവ്വതി (ബിഎഎംഎസ്), ഡോ. അനുപമാ രാമചന്ദ്രൻ (ബിഎഎംഎസ്, Dip. ആയുര്‍വേദ ബ്യൂട്ടി കെയര്‍) എന്നിവർ ക്ളാസ്സുകൾ നയിച്ചു.
പാലക്കാട് ഏരിയ കോർഡിനേറ്റർ ഡോ. എൻ കേശവപ്രസാദ്, പാലക്കാട് ഏരിയ കമ്മറ്റി പ്രസിഡന്റ് ഡോ. കെ.പി.വൽസകുമാർ, വൽസലാ ഉണ്ണി, കെ.വി.ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us