ലോണ്‍ തുക തിരിച്ചടയ്ക്കുന്നില്ലെന്ന് പറഞ്ഞ് ഏജന്റുകള്‍ നിരന്തരം കുടുംബത്തെ ഭീഷണിപ്പെടുത്തി; പാലക്കാട് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത നിലയില്‍

ശിവദാസന്റെ ഭാര്യ 'ഇസാഫി'ല്‍ നിന്നും ലോണ്‍ എടുത്തിരുന്നു. ലോണ്‍ തുക തിരിച്ചടയ്ക്കുന്നില്ല എന്ന് പറഞ്ഞ് ഏജന്റുകള്‍ നിരന്തരം ഇവരെ ഭീഷണിപ്പെടുത്തിയിരുന്നു.

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update
1423237-police-n.webp

പാലക്കാട്: മൈക്രോ ഫിനാന്‍സ് സംഘത്തിന്റെ ഭീഷണിയില്‍ വീണ്ടും ആത്മഹത്യ. പാലക്കാട് ഉപ്പുംപാടം സ്വദേശി ശിവദാസനാണ് ആത്മഹത്യ ചെയ്തത്.

Advertisment

ശിവദാസന്റെ ഭാര്യ 'ഇസാഫി'ല്‍ നിന്നും ലോണ്‍ എടുത്തിരുന്നു. ലോണ്‍ തുക തിരിച്ചടയ്ക്കുന്നില്ല എന്ന് പറഞ്ഞ് ഏജന്റുകള്‍ നിരന്തരം ഇവരെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതില്‍ മനം നൊന്താണ് ശിവദാസന്‍ ആത്മഹത്യ ചെയ്തതെന്ന് കുടുംബം പറഞ്ഞു.

ഇന്ന് രാവിലെയാണ് ശിവദാസന്‍ ആത്മഹത്യ ചെയ്തത്. ശിവദാസന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുയാണ്. മുമ്പ് പാലക്കാട് ചിറ്റൂരില്‍ മുമ്പ് നാലുപേര്‍ ജീവനൊടുക്കാന്‍ കാരണമായത് മൈക്രോ ഫിനാന്‍സ് സംഘത്തിന്റെ ഭീഷണിയിലാണെന്ന് കണ്ടെത്തിയിരുന്നു.