/sathyam/media/media_files/2026/01/02/azhakothorambala-punyam-2026-01-02-00-51-01.jpg)
പാലക്കാട്: പാലക്കാട് ജില്ലയിലെ കുഴൽമന്ദത്തെ സഹസ്രാബ്ദങ്ങളുടെ കാലപ്പഴക്കവും പ്രശസ്തിയുമുള്ള അഴകൊത്ത മഹാദേവ ക്ഷേത്രത്തെ പ്രകീർത്തിച്ചുകൊണ്ടുള്ള ആദ്യ ഗാനം പുറത്തിറങ്ങി.
പ്രശസ്ത പിന്നണിഗായകൻ മധു ബാലകൃഷ്ണനും കുഴൽമന്ദം സ്വദേശിനിയായ കുമാരി ലയ വിജയ പ്രകാശും ചേർന്ന് ആലപിച്ച ഗാനത്തിന്റെ വീഡിയോ പ്രകാശനം ക്ഷേത്രത്തിൽവെച്ച് നടന്ന ചടങ്ങിൽ രാഗരതണം മണ്ണൂർ രാജകുമാരനുണ്ണി നിർവ്വഹിച്ചു. അമ്പലം മേൽശാന്തി വെങ്കടേഷ് ഗാനത്തിന്റെ സീഡി ഏറ്റുവാങ്ങി.
/filters:format(webp)/sathyam/media/media_files/2026/01/02/musical-album-release-2026-01-02-00-51-19.jpg)
ദേശം പ്രസിഡന്റ് ബാലസുബ്രഹ്മണ്യന്റെ അധ്യക്ഷതയിൽ ചേർന്നയോഗത്തിൽ സെക്രട്ടറി മുരളീധരൻ, ഗാനത്തിന്റെ സംഗീത സംവിധായകൻ ഗോകുൽ മേനോൻ, മൃദംഗ വിദ്വാൻ കുഴൽമന്ദം രാമകൃഷ്ണൻ, കുമാർ മേതിൽ, തുടങ്ങിയവർ സംബന്ധിച്ചു.
മഹേഷ് നായർ സ്വാഗതാവും വിജയപ്രകാശ് നന്ദിയും പ്രകാശിപ്പിച്ചു. കവിയും എഴുത്തുകാരനുമായ മേതിൽ സതീശനാണ് ഗാനത്തിന്റെ രചന നിർവഹിച്ചത്. പശ്ചാത്തല സംഗീതം ഒരുക്കിയത് ശശി വള്ളിക്കാട്, കുഴൽമന്ദം രാമകൃഷ്ണൻ, മുരളി, അജി ഗംഗാധരൻ എന്നിവർ ചേർന്നാണ്. കുഴൽമന്ദം ശിവനാണ് ദൃശ്യ സംവിധാനം നിർവഹിച്ചത്.
/filters:format(webp)/sathyam/media/media_files/2026/01/02/sangeetharchana-2026-01-02-00-51-33.jpg)
തുടർന്ന് കുമാരി ലയ വിജയപ്രകാശിന്റെ ഗാനാർച്ചനയും നടന്നു. കുഴൽമന്ദം രാമകൃഷ്ണൻ, രാധിക പരമേശ്വരൻ, ഗജാനന പൈ, റിജു, രമേശ് വെള്ളിനേഴി എന്നിവർ വാദ്യ താള അകമ്പടി നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us