നെല്ലിന് 30 രൂപയായി താങ്ങ് വില ഉയർത്തി ഉടൻ പ്രഖ്യാപിക്കണം: നാഷണലിസ്റ്റ് കിസാൻ സഭ പാലക്കാട് ജില്ലാ കമ്മിറ്റി യോഗം

New Update
G

പാലക്കാട്: നെല്ലിന്റെ താങ്ങുവില 30 രൂപയായി ഉയർത്തി ഉടൻ പ്രഖ്യാപിക്കണമെന്ന് നാഷണലിസ്റ്റ് കിസാൻ സഭ പാലക്കാട് ജില്ലാ കമ്മിറ്റി യോഗം സർക്കാരിനോട് അഭ്യർത്ഥിച്ചു.

Advertisment

ലോഡിംഗ് പോയന്റ് മാറ്റാനുള്ള സപ്ലെക്കോ തീരുമാനം ഉപേക്ഷിക്കണമെന്നും ഇപ്പോഴത്തെ സംവിധാനം തുടരണമെന്നും യോഗം ആവശ്യപ്പെട്ടു.

എൻസിപി ജില്ലാ കമ്മിറ്റി ഓഫിസിൽ ചേർന്ന യോഗം എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി ടി എൻ ശിവശങ്കരൻ ഉൽഘാടനം ചെയ്തു. 

ജില്ലാ പ്രസിഡണ്ട് ആർ ബാലസുബ്രമണ്യൻ അദ്ധ്യക്ഷത വഹിച്ചു. ജനവാസ കേന്ദ്രങ്ങളെ ഇഎസ്എ പരിധിയിൽ നിന്ന് ഒഴിവാക്കി വിജ്ഞാപനം ഇറക്കാൻ കേന്ദ്ര സർക്കാർ മുന്നോട്ട് വരണമെന്ന് യോഗം മറ്റൊരു പ്രമേയത്തിൽ ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡണ്ട് എ രാമസ്വാമി, സംസ്ഥാന സെക്രട്ടറി സി എ സലോമി, മോഹൻ ഐസക്ക്, ഷെനിൻ മന്ദിരാട് , എം എൻ സെയ്ഫുദീൻ കിച്ച്ലു, മുഹമ്മദ് ഇബ്രാഹിം അയിലൂർ, ജഗദീഷ് പിരായിരി, എപി ശക്തിധര പൊതുവാൾ, ആർ അജയൻ ,കെ കെ രവീന്ദ്രൻ തണ്ണിശേരി, ശിവൻ പുളിയമ്പറ്റ, ജനാർദ്ദനൻ കരിങ്കര പുള്ളി, വി മരുതൻ എന്നിവർ സംസാരിച്ചു.

Advertisment