Advertisment

ദിശാ ബോർഡ് തകർന്നിട്ട് അഞ്ചു വർഷം; അധികൃതർ നടപടിയെടുത്തില്ലെന്ന് പരാതി

author-image
ജോസ് ചാലക്കൽ
Updated On
New Update
G

മലമ്പുഴ: പാലക്കാട് - മലമ്പുഴ റൂട്ടിൽ പലാൽ ജംഗ്ഷനിൽ സ്ഥാപിച്ച ദിശാ ബോർഡ് തകർന്ന് വീണത് റോഡ് സൈഡിലേക്ക് മാറ്റി വെച്ചീട്ട് അഞ്ച് വർഷം പിന്നിട്ടീട്ടും ദിശാ ബോർഡിന്റെ ഫ്രെയിമുകൾ വഴിയരികിൽ അനാഥമായി കിടക്കുന്നു.

Advertisment

ദിശാ ബോർഡിൽ മലമ്പുഴ റൂട്ടിലേക്ക് വരുന്നവർക്ക് മലമ്പുഴയിലേക്കുള്ള ദൂരവും കോയമ്പത്തൂരിലേക്കുള്ള ദൂരവും ആലേഖനം ചെയ്തിരുന്നു. പൊട്ടി വീണ സ്ഥലത്ത് പുതിയ ദിശാബോർഡ് സ്ഥാപിക്കാൻ അധികൃതർ തയ്യാറാവാത്തത് ഖേദകരമാണെന്ന് ഇതുവഴി പോകുന്ന ടൂറിസ്റ്റു ബസ്സ് ഡ്രൈവർമാരടക്കം ഒട്ടേറെ പേർ പറഞ്ഞു.

ദിശാ ബോർഡിന്റെ അവശിഷ്ടങ്ങൾ റോഡരുകിലിട്ട് തുരുമ്പുപിടിച്ചു കളയാതെ ആക്രിക്കാർക്ക് വിൽക്കാമായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു. എത്രയും വേഗം ദിശാ ബോർഡ് സ്ഥാപിക്കണമെന്ന് നാട്ടുകാരും ഡ്രൈവർമാരും ആവശ്യപ്പെട്ടു.

Advertisment