പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ഡിജെ പാർട്ടിയും ഒത്തുകൂടലും വേണ്ട; മുന്നറിയിപ്പുമായി മലമ്പുഴ പോലീസ്

author-image
ജോസ് ചാലക്കൽ
Updated On
New Update
57577

പാലക്കാട്: പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി മുന്നറിയിപ്പുമായി മലമ്പുഴ പോലീസ്. പൊതു ഇടങ്ങളിൽ പാലിക്കേണ്ട നിയമങ്ങളും നിയന്ത്രണങ്ങളും വ്യക്തമാക്കികൊണ്ടാണ് മുന്നറിയിപ്പ്. 

Advertisment

1. പൊതു ഇടങ്ങളിൽ യാതൊരുവിധത്തിലുള്ള പുതുവത്സര ആഘോഷങ്ങൾ അനുവദിക്കുന്നതല്ല.

2. റോഡുകളിൽ പെയിൻറ്, ചുണ്ണാമ്പ്, മറ്റ് ചായങ്ങൾ ഉപയോഗിച്ച് എഴുതുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പൊതുമുതൽ വികൃതമാക്കുന്നതുമായി ബന്ധപ്പെട്ട കർശന നിയമനടപടി സ്വീകരിക്കുന്നതാണ്

3. ഒരു തരത്തിലുള്ള സ്ഫോടക വസ്തുക്കളും ഒന്നും തന്നെ ഉപയോഗിക്കാൻ പാടില്ലാത്തതും ആയത് ഉപയോഗിക്കുന്ന പക്ഷം സ്ഫോടക വസ്തു നിയമപ്രകാരം നടപടി സ്വീകരിക്കുന്നതാണ്.

4. ജാഥകൾ, ഡിജെ പാർട്ടികൾ, ഒത്തുകൂടലുകൾ എന്നിവ പൊതു സ്ഥലത്ത് സംഘടിപ്പിക്കുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു.

5. മന്തക്കാട്, തെക്കേ മലമ്പുഴ കവ,കൊട്ടേക്കാട് എന്നിവിടങ്ങളിൽ വൈകിട്ട് ആറുമണിമുതൽ പോലീസിന്റെ കർശന വാഹന പരിശോധനയും പട്രോളിംങും ഉണ്ടായിരിക്കുന്നതാണ്.

6. മദ്യപിച്ചു വാഹനം ഓടിക്കുന്നത്, അലക്ഷ്യമായി വാഹനം ഓടിക്കുന്നത്, ബൈക്ക് റേസിംഗ് , പൊതു മദ്യപാനം, മയക്കുമരുന്നിന്റെ ഉപയോഗം എന്നിവ നിരീക്ഷിക്കുന്നതിന് മഫ്ടി പോലീസിനെ നിയോഗിച്ചിട്ടുണ്ട്.

പുതുവർഷത്തെ സമാധാനമായി പോലീസിനോടൊപ്പം വരവേൽക്കാൻ എല്ലാ പൊതുജനങ്ങളോടും മലമ്പുഴ പോലീസ് അഭ്യർത്ഥിച്ചു

Advertisment