മുന്നണികളും, സ്ഥാനാർത്ഥികളും സ്വീകരിക്കുന്ന നിഷേധാത്മകമായ നടപടിയിൽ പ്രതിഷേധം; 'നോട്ടക്ക് വോട്ട്' കൊടുക്കുമെന്ന് പാലക്കാട് മെഡിക്കൽ കോളേജ് സമര സമിതി

New Update
Y

പാലക്കാട്‌: പാലക്കാട് മെഡിക്കൽ കോളേജ് വിഷയത്തിൽ മുന്നണികളും, സ്ഥാനാർത്ഥികളും സ്വീകരിക്കുന്ന നിഷേധാത്മകമായ നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് 'നോട്ടക്ക് വോട്ട്' കൊടുക്കും.

Advertisment

പാലക്കാട് മെഡിക്കൽ കോളേജ് വിഷയത്തിൽ മുന്നണികൾ നയവും, നിലപാടും വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് യൂ.ഡി.എഫ്, എൽ.ഡി.എഫ്, എൻ.ഡി.എ മുന്നണികൾക്കും, മുന്നണി സ്ഥാനാർകൾക്കും പാലക്കാട് ഗവ: മെഡിക്കൽ കോളേജ് സമര സമിതി നേരിൽക്കണ്ട് കത്ത് കൊടുത്തിരുന്നു. 

മുന്നണികളും, സ്ഥാനാർത്ഥികളും ആരും തന്നെ അനുകൂല നിലപാട് അറിയിക്കാത്തതുകൊണ്ട് 'നോട്ടക്ക് വോട്ട്' കൊടുക്കുവാൻ സമ്മതിദായകരോട് അഭ്യർത്ഥിച്ചു പ്രചാരണം നടത്താൻ 2024 നവംബർ 18 ന് രാത്രി 7 മണിക്ക് കൂടിയ പാലക്കാട് ഗവ: മെഡിക്കൽ കോളേജ് സമര സമിതിയുടെ അടിയന്തിര ജനറൽ ബോഡി യോഗം തീരുമാനിച്ചു. 

പാലക്കാട് മെഡിക്കൽ കോളേജ് വിഷയത്തിൽ മുന്നണികളും, സ്ഥാനാർത്ഥികളും സ്വീകരിക്കുന്ന നിഷേധാത്മകമായ നടപടിയിൽ പാലക്കാട് ഗവ: മെഡിക്കൽ കോളേജ് സമര സമിതി യോഗം ശക്തമായി പ്രതിഷേധിച്ചു. 

പാലക്കാട് ഗവ: മെഡിക്കൽ കോളേജ് സമര സമിതി ചെയർമാൻ ആറുമുഖൻ പത്തിച്ചിറ അധ്യക്ഷത വഹിച്ചു. യോഗത്തിൽ കൺവീനർ റെയ്മൻ്റ് ആൻ്റണി, വി.എം.ഷൺമുഖദാസ്, സി.കൃഷ്ണദാസ്, വിളയോടി ശിവൻകുട്ടി, എന്നിവർ സംസാരിച്ചു.

Advertisment