/sathyam/media/media_files/2025/09/22/6a220724-c7a5-4fe2-99b9-b46d4420882f-2025-09-22-22-55-25.jpg)
പാലക്കാട്: കല്ലേപ്പുള്ളി നെയ്തരമ്പുള്ളി എൻ എസ് എസ് കരയോഗം കുടുംബമേള പ്രസിഡണ്ട് രമേശ് അല്ലത്തിൻ്റെ അധ്യക്ഷതയിൽ പാലക്കാട് താലൂക്ക് യൂണിയൻ പ്രസിഡണ്ട് അഡ്വ.കെ.കെ.മേനോൻ ഉദ്ഘാടനം ചെയ്തു.
താലൂക്ക് യൂണിയൻ സെക്രട്ടറി എൻ.കൃഷ്ണകുമാർ മുഖ്യ പ്രഭാഷണം നടത്തി കരയോഗം സെക്രട്ടറി ജി.കെ.പിള്ള റിപ്പോർട്ട് അവതരണം നടത്തി 80 വയസ്സു കഴിഞ്ഞ കരയോഗ അംഗങ്ങളെയും 50 വർഷത്തെ ദാമ്പത്യ ജീവിതം പൂർത്തിയാക്കിയ ദമ്പതികളെ ആദരിക്കലും വിവിധ പരീക്ഷകളിലും വിവിധ രംഗങ്ങളിൽ അംഗീകാരം ലഭിച്ച കരയോഗ അംഗങ്ങളെ അനുമോദിക്കൽ ചടങ്ങും നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരൻ നിർവഹിച്ചു.
കരയോഗം വൈസ് പ്രസിഡണ്ട് ഡോ.മാന്നാർ ജി രാധാകൃഷ്ണൻ, താലൂക്ക് യൂണിയൻ വൈസ് പ്രസിഡണ്ട് കെ.ശിവാനന്ദൻ, പ്രതിനിധി സഭാ മെമ്പർ ആർ.സുകേഷ് മേനോൻ, യൂണിയൻ കമ്മിറ്റി മെമ്പർമാരായ പി.സന്തോഷ് കുമാർ, ആർ.ശ്രീകുമാർ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം കെ.നന്ദകുമാർ, മുൻസിപ്പൽ കൗൺസിലർമാരായ കെ.ഭവദാസ്, ഡി.ഷജിത് കുമാർ, താലൂക്ക് വനിതാ സമാജം സെക്രട്ടറി അനിതാശങ്കർ, വനിതാ സമാജം പ്രസിഡണ്ട് എ.സരസ്വതി, വനിതാ സമാജം സെക്രട്ടറി ഷീജ ഗോകുലനാഥൻ, കെ.പി.ഗോപിനാഥ മേനോൻ എന്നിവർ സംസാരിച്ചു തുടർന്ന് കലാപരിപാടികളും നടന്നു