New Update
/sathyam/media/media_files/2024/10/31/53q2N6ss3ycCivfRYNiv.jpg)
പാലക്കാട്: നായർ സർവീസ് സൊസൈറ്റിയുടെ 110ആം സ്ഥാപകദിനം പാലക്കാട് താലൂക്ക് എൻഎസ്എസ് യൂണിയൻ ആചരിച്ചു.
Advertisment
മന്നം സ്മൃതി മണ്ഡപത്തിലെ സമുദായ ആചാര്യന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തുകയും തുടർന്ന് താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വക്കേറ്റ് കെ കെ മേനോൻഎൻഎസ്എസ് പതാക ഉയർത്തി.
യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാർ എൻഎസ്എസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരൻ, യൂണിയൻ ഭാരവാഹികളായ മോഹൻദാസ് പാലാട്ട്, കെ ശിവാനന്ദൻ, ആർ ബാബു സുരേഷ്, ആർ ശ്രീകുമാർ,ടി മണികണ്ഠൻ, പി നടരാജൻ,യു നാരായണൻകുട്ടി,
സി കരുണാകരനുണ്ണി, എ അജി, വി ജയരാജ്, എം സുരേഷ് കുമാർ, സ്റ്റാൻഡിങ് കൗൺസിൽ അംഗം അഡ്വക്കേറ്റ് ശാന്ത ദേവി, വിവിധ രാഷ്ട്രീയ സാമൂഹിക നേതാക്കൾ, കരയോഗ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.