രാമനാഥപുരം എൻ.എസ്.എസ് കരയോഗം ആദ്ധ്യാത്മിക പഠന കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ ഗുരുപൂർണ്ണിമ ദിനം ആചരിച്ചു

New Update
f94e0683-8ca9-47b0-b2b6-8812093b6d5e

പാലക്കാട് : രാമനാഥപുരം എൻ.എസ്.എസ് കരയോഗം ആദ്ധ്യാത്മിക പഠന കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ ഗുരുപൂർണ്ണിമ ദിനത്തിൽ വനിത സമാജം, ബാല സമാജം അംഗങ്ങൾ സംയുക്തമായി സമൂഹ ജ്ഞാനപ്പാന ആലാപനം രാമനാഥപുരം ശ്രീ കൃഷ്ണ ക്ഷേത്ര സന്നിധിയിൽ നടത്തി.

Advertisment

ജ്ഞാനപ്പന ആലാപന ചടങ്ങ് താലൂക്ക് യൂണിയൻ ഭരണ സമിതി അംഗം പി.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. കരയോഗം സെക്രട്ടറി ഹരിദാസ് മച്ചിങ്ങൽ അദ്ധ്യക്ഷത വഹിച്ചു. രാമനാഥപുരം ഗ്രാമ സമൂഹം പ്രസിഡൻ്റ് വി.എസ് കൃഷ്ണൻ  മുഖ്യപ്രഭാഷണം നടത്തി.

കരയോഗം ഭരണ സമിതി അംഗം മണക്കാട്ട് സേതുമാധവൻ, ശ്രീകല കുട്ടികൃഷ്ണൻ, വനിത സമാജം ഭാരവാഹികളായ  മഞ്ചു വിനോദ്,  സുഹാസിനി.ആർ, ബിന്ദു.പി, ബാല സമാജം  ഭാരവാഹികളായ ഗായത്രി മേനോൻ, ശ്രേയ, പാർവ്വതി എം.എച്ച്, ആദി, എന്നിവർ പങ്കെടുത്തു.

ജ്ഞാനപ്പാന ആലാപനത്തിനു ശേഷം  ദീപാരാധനയും, പ്രസാദ വിതരണം നടന്നു. ജ്ഞാനപ്പാന ആലാപനത്തിന് മീനാക്ഷി അയ്യർ, അനുരാധ ശ്രീരാം, ഷീല രവീന്ദ്രനാഥ്, എന്നിവർ നേതൃത്വം നൽകി.

Advertisment