New Update
/sathyam/media/media_files/fgG9Bpl8V0VGUlV5hVGW.jpg)
പാലക്കാട്: പാലക്കാട് താലൂക്ക് എൻ എസ് എസ് യൂണിയന്റെ എഴുപതാം വാർഷികത്തോട് അനുബന്ധിച്ച് 1770 വനിതാ സമാജം അംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് "മഴവിൽ വർണങ്ങൾ" എന്ന പേരിൽ മെഗാ തിരുവാതിര കളി സംഘടിപ്പിക്കുമെന്നു താലൂക്ക് നായർ വനിത പ്രവർത്തക സമ്മേളനം തീരുമാനിച്ചു.
Advertisment
യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാറിന്റെ ആദ്യക്ഷതയിൽ ചേർന്ന സമ്മേളനം താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വക്കേറ്റ് കെ കെ മേനോൻ ഉൽഘാടനം ചെയ്തു.
വനിതാ യൂണിയൻ പ്രസിഡന്റ് ജെ ബേബി ശ്രീകല, സെക്രട്ടറി അനിത ശങ്കർ, ഖജാൻജി വത്സല ശ്രീകുമാർ, വൈസ് പ്രസിഡന്റ് വി നളിനി, വനിത യൂണിയൻ കമ്മിറ്റി അംഗങ്ങളായ സുധ വിജയകുമാർ, വിജയകുമാരി വാസുദേവൻ, വത്സല പ്രഭാകർ, രാജേശ്വരി, സതി മധു, സുനിത ശിവദാസ്, യൂണിയൻ ഭാരവാഹികൾ ആയ ആർ ശ്രീകുമാർ, പി സന്തോഷ് കുമാർ, കെ ശിവാനന്ദൻ, സി കരുണാകരനുണ്ണി എന്നിവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us