മരിച്ചയാളുടെ ബന്ധുക്കളെ തേടുന്നു

New Update
obit vijayan

പാലക്കാട്: താണാവ് ബീവറേജിന് സമീപം നവംബര്‍ 16 ന് കുഴഞ്ഞു വീണ് മരിച്ച നിലയില്‍ കണ്ടെത്തിയ ആളുടെ ബന്ധുക്കളെ തേടുന്നു. 

Advertisment

ഏകദേശം 50 വയസ്സ് പ്രായമുള്ള വിജയന്‍ എന്ന് പേരുള്ള ഇയാളുടെ വലത് കൈയില്‍ എട്ട് സെ.മീ നീളത്തിലും ആറ് സെ.മീ വീതിയിലും കുരിശ് പച്ചകുത്തിയിട്ടുണ്ട്. വലത് നെറ്റിയുടെ മുകളിലായി മുറിപാട് ഉണ്ട്. 

മൃതദേഹം പാലക്കാട് ജില്ലാ ഹോസ്പിറ്റൽ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇയാളെ പറ്റി കൂടുതൽ വിവരം ലഭിക്കുന്നവര്‍ പാലക്കാട് ടൗൺ നോർത്ത് പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കണമെന്ന് സബ് ഇന്‍സ്പെക്ടര്‍ അറിയിച്ചു. ഫോൺ 0491 2502375, 9497980633, 9497987147.

Advertisment