ഓൾഡ് യങ്ങേഴ്സ് ക്ലബ്ബ് അംഗങ്ങൾ മലമ്പുഴ ഉദ്യാനം സന്ദർശിച്ചു

author-image
ജോസ് ചാലക്കൽ
New Update
G

മലമ്പുഴ: വീടുകളിൽ ഒറ്റപ്പെട്ടു കഴിയുന്ന വയോധികർക്ക് അത്യാവശ്യ ഘട്ടങ്ങളിൽ സഹായമാകുന്നതിന് ആരംഭിച്ച വാട്ട് സപ്പ് കൂട്ടായ്മയായ ഓൾഡ് യങ്ങേഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മലമ്പുഴ ഉദ്യാനം സന്ദർശിച്ചു.

Advertisment

പാട്ടു പാടിയും കഥ പറഞ്ഞും അനുഭവങ്ങൾ പങ്കുവെച്ചും അവർ സന്തോഷിച്ചു. മനസ്സിന്റെ ഭാരം ഇറക്കി വെച്ച അനുഭവമായിരുന്നുവെന്നും ഇനിയും ഇത്തരം സന്ദർഭങ്ങൾ ഒരുക്കണമെന്നും അവർ സംഘാടകരോട് പറഞ്ഞു.

കൂട്ടായ്മയുടെ പ്രവർത്തനത്തെ കുറിച്ച് റിട്ടേർഡ് ലോക്കോപൈലറ്റും മാധ്യമ പ്രവർത്തകനുമായ ആന്റണി റോബർട്ട് വിശദീകരിച്ചു. ഗ്രൂപ്പ് അഡ്മിൻ ഹരിഷ് കണ്ണൻ, ജീവകാരുണ്യ പ്രവർത്തകരായ റീന ജോസഫ്, ലത വി.വടക്കേക്കളം, ഓമന രാജീവ്, ശശി കൊടുമ്പ്, മണി കൊല്ലങ്കോട്, വിജയൻ മേലാർക്കോട്, പാർവ്വതി നണ്ടൻ കീഴായ, അയലൂർ പാർവതി എന്നിവർ സംസാരിച്ചു.

ഒറ്റക്കു താമസിക്കുന്ന വയോധികർക്ക് ആശുപത്രിയിലേക്കോ, കടയിലേക്കോ പോകാനോ, വീട് ക്ലിൻ ചെയ്യാനോ മറ്റു ആവശ്യങ്ങൾക്ക് സഹായികളായി പ്രവർത്തിക്കുക, ഇടക്കിടെ ഒത്തുകൂടി പരസ്പരം സംസാരിക്കുക, ഏകദിന വിനോദയാത്ര സംഘടിപ്പിക്കുക തുടങ്ങിയ വയാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യമെന്ന് കോ-ഓർഡിനേറ്റർ ജോസ് ചാലക്കൽ പറഞ്ഞു.

Advertisment