/sathyam/media/media_files/2025/09/20/4092a6f1-f7f2-4787-99db-c93fb7070efd-2025-09-20-00-30-49.jpg)
പാലക്കാട്: പാറ എലപ്പുള്ളി ഗാർഡിയൻ ഇന്റർനാഷണൽ സ്കൂളിൽ വിദ്യാർത്ഥികൾക്കായി പുതുതായി നിർമ്മിച്ച സ്വിമ്മിംഗ് പൂൾ പ്രശസ്ത സിനിമാ-സീരിയൽ താരം രാജേഷ് ഹെബ്ബാർ ഉദ്ഘാടനം ചെയ്തു.
ഇന്നത്തെ സാഹചര്യത്തിൽ സ്വയംരക്ഷയ്ക്കും സമൂഹസേവനത്തിനുമായി വിദ്യാർത്ഥികൾക്ക് നീന്തൽ അഭ്യസനം അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അത്യാധുനിക സൗകര്യങ്ങളോടെ സ്കൂൾ വിദ്യാർത്ഥികൾക്കായി സമർപ്പിച്ച പൂൾ അഭിനന്ദനാർഹമാണെന്നും രാജേഷ് ഹെബ്ബാർ കൂട്ടിച്ചേർത്തു.
എലപ്പുള്ളി-പാലക്കാട് പ്രദേശത്ത് ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ ആദ്യമായാണ് സ്വിമ്മിംഗ് പൂൾ ആരംഭിക്കുന്നതെന്ന് സ്കൂളിൻ്റെ ചെയർമാൻ റെന്നി വർഗ്ഗീസ് പറഞ്ഞു.
ഡയറക്ടർ നൈജിൽ ജോനാഥൻ റെന്നി, പ്രിൻസിപ്പൽ പ്രീതി അച്ചുതൻ, വൈസ് പ്രിൻസിപ്പൽ റൈനി സുനിൽ എന്നിവർ പ്രസംഗിച്ചു. പിആർഒ ഷീജകണ്ണൻ, അഡ്മിനിസ്ട്രേറ്റർ ബിജു ടി സി, മാനേജർ നിസാർ അബൂബക്കർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.