/sathyam/media/media_files/2025/09/29/58c0008b-d8a6-40f2-affc-3a8f362da855-2025-09-29-00-34-12.jpg)
പാലക്കാട്: കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് 2025 ഒക്ടോബർ മാസം 31-ാം തീയതി വരെ പാലക്കാട് ജില്ലയിലെ വിവിധ സ്ഥലങ്ങളിലും ഓഫീസിലും സംഘടിപ്പിച്ചിട്ടുള്ള കുടിശ്ശിക നിവാരണ ക്യാമ്പിന് മുന്നോടിയായി നടത്തുന്ന വാഹന പ്രചരണ യാത്ര
പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്ത് കെ സി ജയപാലൻ (ബോർ ഡ് ഡയറക്ടർ) ഫ്ലാഗ് ഓഫ് ചെയ്തു.
ചടങ്ങിന് ബഹു. ബോർഡ് ഡയറക്ടർ ടി ഗോപിനാഥൻ അദ്ധ്യക്ഷത വഹിച്ചു. മോഹൻകുമാർ പി ജി (CITU), Dr.പി കെ വേണു. കെ പി ജോഷി (INTUC), വി. ശിവദാസ് (BMS), എൻ. വിദ്യാധരൻ, ബസ് ഓപ്പറേറ്റേഴ് അസോസിയേഷൻ, കോതപുരം വാസു (RSP) തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
ഉപദേശക സമിതി അംഗങ്ങൾ, ട്രേഡ് യൂണിയൻ നേതാക്കൾ, 5 തൊഴിലാളികൾ, ക്ഷേമനിധി ബോർഡ് ജീവനക്കാർ എന്നിവർ പങ്കെടുത്ത ചടങ്ങിൽ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അബ്ദുൾ ഹക്കിം പി എം സ്വഗതവും ഹെഡ് ക്ലർക്ക് ജയശ്രീ എസ് ആർ നന്ദി യും പറഞ്ഞു