/sathyam/media/media_files/2025/06/03/H4zdUGLXYa520iKJYTQy.jpeg)
പാലക്കാട്: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ പാലക്കാട് ജില്ല ഏകദിന ശിൽപശാല കുളിർമ്മ 2025 സംസ്ഥാന പ്രസിഡന്റ് എം പി വേലായുധൻ ഉദ്ഘാടനം ചെയ്തു.
വടവന്നൂർ എം ജി ആർ കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡന്റ് കെ ബാലകൃഷ്ണൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ എം എം റഷീദ്, മുൻ സംസ്ഥാന പ്രസിഡന്റ് വിരാമചന്ദ്രൻ, മുൻ സംസ്ഥാന സെക്രട്ടറി സി വേലായുധൻ, ജില്ല ട്രഷറർ പി. ഭക്തവത്സലൻ എന്നിവർ പ്രസംഗിച്ചു.
വിവിധ വിഷയങ്ങളെ കുറിച്ച് സംസ്ഥാന ജനറൽ സെക്രട്ടറി ആർ രാജൻ ഗുരുക്കൾ, സംസ്ഥാന വൈസ് പ്രസിഡന്റ് സി ബാലൻ, സംസ്ഥാന വൈസ് പ്രസിഡന്റ് വി എലത്തീഫ്, ക്യാമ്പ് ഡയറക്ടർ കെ രാമനാഥൻ, സംസ്ഥാന സെക്രട്ടറി ടി വനജ തുടങ്ങിയവർ ക്ലാസെടുത്തു.
മുപ്പത്തി ഏഴാമത് ദേശീയ വടം വലി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എസ് ശ്രീജിത്ത്, നാൽപതാമത് കേരള സംസ്ഥാന ടെക്നിക്കൽഹൈസ്കൂൾ കായിക മേള 2024-25 ൽ 200 മീറ്റർ ഓട്ടത്തിൽഗോൾഡൻ മെഡലും 4 x 100 മീറ്റർ റിലേ ഓട്ട മത്സരത്തിൽ സിൽവർ മെഡലും നേടിയ ജെ. ജീവ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. അംഗങ്ങളുടെ വിവിധ കലാപരിപാടികളും ഉണ്ടായി.