/sathyam/media/media_files/2025/06/19/0aeb8979-89d9-4154-94f3-a97e6520c31d-2025-06-19-20-04-33.jpg)
മലമ്പുഴ: മലമ്പുഴ ആരംക്കോട്ട് കുളമ്പിലെ ആനശല്യത്തിന് ശാശ്വാത പരിഹാരം വേണമെന്നാവശ്യപ്പെട്ട് സിപിഎം, കർഷക സംഘം നേതാക്കൾ വാളയാർ ഫോറസ്റ്റ് റൈഞ്ചറുമായി ചർച്ച നടത്തി.
ജനവാസ മേഖലയിൽ നിരന്തരം ഭീഷണിയായി മാറിയ പി.ടി 5 എന്ന ആനയെ എത്രയും വേഗത്തിൽ കാടു കയറ്റി വിടാനുള്ള നടപടി എടുക്കുവാനും വ്യാഴാഴ്ച്ച ഉച്ചക്ക് ശേഷംആർ ആർ ടിയുടെ സഹായത്തോടെ ആനയെ തുരത്താനുള്ള നടപടികൾക്കും ചർച്ചയിൽ തീരുമാനമായി.
വിഷയുമായി ബന്ധപ്പെട്ട് സി പി ഐ (എം) മുണ്ടൂർ ഏരിയ സെക്രട്ടറി സി ആർ സജീവ്, ലോക്കൽ സെക്രട്ടറി കെ കെ പ്രമോദ് എന്നീവർ ഡി എഫ് ഒ, റൈഞ്ചർ എന്നീവരുമായി സംസാരിച്ചു.
പഞ്ചായത്ത് പ്രസിഡൻ്റ് രാധിക മാധവൻ, സിപിഐ എം,കർഷക സംഘം നേതാകളായ, സക്കീർ, കൃഷ്ണമൂർത്തി, സി ആർ സജി, ജോമോൻ, ജോമാനുവൽ, സുരേന്ദ്രൻ, മനേഷ്, ശ്യം , എന്നീവർ ഫോറസ്റ്റ് റൈഞ്ചർ പ്രവീൺ കുമാർ, സെക്ഷൻ ഫോറസ്റ്റർ സുനിൽ ഫിലിപ്പ് എന്നീവരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്.