/sathyam/media/media_files/2025/09/06/ramanadhapuram-nss-karayogam-3-2025-09-06-21-22-03.jpg)
പാലക്കാട്: രാമനാഥപുരം എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ അവിട്ടം ദിനത്തിൽ അനാഥരും, നിർധനരും, അവശത അനുഭവിക്കുന്നവരുമായ നഗരത്തിലെ വഴിയോരത്തെ ഇരുന്നൂറു പേർക്ക് ഓണസദ്യ നല്കി.
എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡൻ്റ് അഡ്വ: കെ.കെ മേനോൻ ഉദ്ഘാടനം നിർവ്വഹിച്ചു. കഴിഞ്ഞ പത്ത് വർഷമായി മാനവസേവ മാധവ എന്ന ആപ്തവാക്യം മുറുകെ പിടിച്ച് രാമനാഥപുരം കരയോഗം നടത്തുന്ന ഇത്തരം പ്രവർത്തനം ജില്ലയിലെ മറ്റു കരയോഗങ്ങൾക്ക് തന്നെ മാതൃകാപരമായ പ്രവർത്തനമാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കരയോഗം പ്രസിഡൻ്റ് സി.കെ ഉല്ലാസ് കുമാർ അദ്ധ്യക്ഷത വഹിച്ചു. വാഹനത്തിൻ്റെ ഫ്ലാഗ് ഓഫ് താലുക്ക് യൂണിയൻ സെക്രട്ടറി എൻ.കൃഷ്ണകുമാർ നിർവ്വഹിച്ചു.
കരയോഗം സെക്രട്ടറി ഹരിദാസ് മച്ചിങ്ങൽ സ്വാഗതം ആശംസിച്ചു. പ്രതിനിധി സഭാ അംഗം ആർ.സുകേഷ് മേനോൻ യൂണിയൻ ഭരണ സമിതി അംഗം പി.സന്തോഷ് കുമാർ എന്നിവർ ആശംസകളർപ്പിച്ച് പ്രസംഗിച്ചു.
കരയോഗം ജോയിൻ്റ് സെക്രട്ടറി സേതുമാധവൻ മണക്കാട്ട്, ഭരണ സമിതി അംഗങ്ങളായ പി.പ്രശാന്ത്, കെ.പ്രീജിത്ത്, കെ. രവീന്ദ്രൻ, കരയോഗം വനിതാ സമാജം സെക്രട്ടറി ഷൈലജ ഉല്ലാസ്, സുഹാസിനി.ആർ, പ്രീയ പ്രശാന്ത്, ശ്രീകല കുട്ടികൃഷ്ണൻ, നിർമ്മല. എസ്.നായർ എന്നിവർ പ്രസംഗിച്ചു. കരയോഗം വനിതാ സമാജം പ്രസിഡന്റ് പി.ശാലിനി നന്ദി പ്രകാശിപ്പിച്ചു.