/sathyam/media/media_files/2025/09/08/swapnam-palakkad-2025-09-08-20-51-12.jpg)
പാലക്കാട്: പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിനു വേണ്ടി കഴിഞ്ഞ പന്ത്രണ്ട് വർഷമായി പ്രവർത്തിക്കുന്ന 'സ്വപ്നം പാലക്കാടിന്റെ' ഓണാഘോഷവും പന്ത്രണ്ടാം വാർഷികവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനു മോൾ ഉദ്ഘാടനം ചെയതു.
വിക്ടോറിയ കോളേജിലെ, ഒ.വി.വിജയൻ ഹാളിൽ ചേർന്ന യോഗത്തിൽ സ്വപ്നം പാലക്കാട് രക്ഷാധികാരി എൻ.ജി.ജ്വോൺസൺ അദ്ധ്യക്ഷനായി.
സൊസൈറ്റിയുടെ പ്രസിഡൻ്റ് ലില്ലി വാഴയിൽ മുഖ്യ പ്രഭാഷണം നടത്തി. ഡോ. ജെ എസ്. സുജിത് ഓണസന്ദേശം നൽകി.
തൃശൂർ കെസ്സ് ഭവൻ ഡയറക്ടർ, ഫാ. തോമസ് വാഴക്കാല, കെസ്സ് സെക്രട്ടറി ഫാ. ജിന്റോ ചിറയത്ത്, ഓർഗാനിക് കർഷകൻ എൻ.വി. തങ്കച്ചൻ ജോൺ എന്നിവരെ ചടങ്ങിൽ പൊന്നാട ചാർത്തി ആദരിച്ചു.
വ്യാപാരി വ്യവസായി ഏകോപനസമിതി ടൗൺ യുണിറ്റ് പ്രസിഡന്റ് അസ്സൻ മുഹമ്മദ് ഹാജി, കെസ്സ് അക്കൗണ്ടൻ്റ് ഷാജു സി.കെ, സൊസൈറ്റിയുടെ ട്രഷറർ ഹരിദാസ് കേരളശ്ശേരി, വൈസ് പ്രസിഡൻ്റ് ശിവദാസ് മണ്ണൂർ, റിസാന ബീഗം തുടങ്ങിയവർ പ്രസംഗിച്ചു.
വൈസ് പ്രസിഡൻ്റ് പി.കെ. പ്രേമ നന്ദി രേഖപ്പെടുത്തി. എല്ലാ അംഗങ്ങൾക്കും ഓണ കിറ്റും, ഓണക്കോടിയും വിതരണം ചെയ്തു.
അംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികളും അരങ്ങേറി.