/sathyam/media/media_files/2025/09/10/1001240801-2025-09-10-10-49-52.jpg)
പാലക്കാട് : മുൻസിപ്പൽ ടൗൺഹാളും, മിനി ടൗൺഹാളും പൊളിച്ച് എട്ടുവർഷമായിട്ടും നിർമ്മാണം പൂർത്തീകരിക്കാത്തതിന് പിന്നിൽ നഗരസഭ ഭരണ നേതൃത്വവും ചില സ്വകാര്യ ഓഡിറ്റോറിയം ഉടമകളുമായി ചേർന്നുള്ള നിക്ഷിപ്ത താല്പര്യങ്ങൾ ആണെന്ന് നഗരസഭ മുൻ ചെയർമാൻ എ.രാമസ്വാമി ആരോപിച്ചു.
നഗരത്തിലെ സ്വകാര്യ ക്ലബ്ബ് ആറ് കോടിയോളം രൂപ നികുതി വെട്ടിപ്പ് നടത്തിയത് വിജിലൻസ് അന്വേഷണം നടത്തുമെന്ന് നഗരസഭ നേതൃത്വം പ്രഖ്യാപിച്ചെങ്കിലും ഇപ്പോൾ മൗനം പാലിക്കുകയാണെന്നും, നഗരത്തിലെ വൻ കിട സ്ഥാപനങ്ങളിൽ ഇത്തരത്തിൽ നടത്തിയ നികുതി വെട്ടുപ്പുകളെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും എ..രാമസ്വാമി ആവശ്യപ്പെട്ടു.
നഗരസഭ കെട്ടിടത്തിന് ആർഎസ്എസ് സ്ഥാപകൻ ഹെഡ് ഗേവാരി ന്റെ പേര് നൽകിയും കാവിക്കൊടി ദേശീയ പതാകയാക്കണമെന്ന് ആവശ്യപ്പെടുന്ന. വിഭാഗീയ അജണ്ടകളുമായി മുന്നോട്ടുപോകുന്ന ശക്തികളെ നഗരസഭ ഭരണത്തിൽ നിന്നും മാറ്റി നിർത്താൻ പ്രബുദ്ധരായ നഗരവാസികൾ തയ്യാറാകണമെന്നും രാമസ്വാമി ആവശ്യപ്പെട്ടു.
കൂട്ടുകച്ചവടം നടത്തി നഗരസഭ ഭരണം ബിജെപിക്ക് ഏൽപ്പിച്ചു കൊടുത്ത മാഫിയ ബന്ധമുള്ള യുഡിഎഫ് നേതാക്കൾ നയിക്കുന്ന പ്രതിപക്ഷത്തിനും ജനവിരുദ്ധ നഗരസഭാ ഭരണത്തിനെതിരെ പ്രതികരിക്കാൻ അർഹതയില്ലെന്നും രാമസ്വാമി കൂട്ടിച്ചേർത്തു..
ജനവിരുദ്ധ പാലക്കാട് നഗരസഭ ഭരണത്തിനെതിരെ എൻസിപി.എസ് പാലക്കാട് ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച കുറ്റവിചാരണ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ബ്ലോക്ക് പ്രസിഡന്റ് കബീർ വെണ്ണക്കര അധ്യക്ഷത വഹിച്ചു.
ഷെനിൻ മന്ദി രാട്, സൈഫുദ്ദീൻ കിച്ചലു, നാഷണലിസ്റ്റ് ലേബർ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പിടി ഉണ്ണികൃഷ്ണൻ, ജില്ലാ ഭാരവാഹികളായ റെജി ഉള്ളിരിക്കൽ, കെഎസ് രാജഗോപാൽ, ആർ ബാലസുബ്രഹ്മണ്യൻ, എസ് ജെ എൻ നജീബ്, ബ്ലോക്ക് പ്രസിഡന്റ് മാരായ ജനാർദ്ദനൻ ചിറ്റൂർ, ജനാർദ്ദനൻ മലമ്പുഴ, എസ് ബഷീർ, നാസർ അത്തപ്പാ, സദക്കത്തുള്ള പടലത്ത്, നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് കെ രാജീ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഐഷാ ബാനു,പാർവതി, ഇബ്രാഹിം അയിലൂർ, ബ്ലോക്ക് ഭാരവാഹികളായ ആർ അജയൻ, ടി. മരുതൻ, ജഗദീഷ് പിരായിരി, സി കൃഷ്ണൻ, അബ്ദുറഹ്മാൻ എന്നിവർ പങ്കെടുത്ത് സംസാരിച്ചു