New Update
/sathyam/media/media_files/2025/09/12/chattambi-swami-jayanthi-2025-09-12-14-03-02.jpg)
പാലക്കാട്: പാലക്കാട് താലൂക്ക് എൻ എസ് എസ് യൂണിയൻ ചട്ടമ്പിസ്വാമി ജയന്തി ദിനം ആചരിച്ചു. സ്വാമികളുടെ ചിത്രത്തിനു മുന്നിൽ താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വക്കേറ്റ് കെ കെ മേനോൻ ഭദ്രദീപം തെളിയിച്ചു.
Advertisment
യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാർ ചട്ടമ്പിസ്വാമി അനുസ്മരണ പ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് കെ ശിവാനന്ദൻ, എൻഎസ്എസ് ഇൻസ്പെക്ടർ കെ എസ് അശോക് കുമാർ, യൂണിയൻ ഭാരവാഹികളായ ആർ ശ്രീകുമാർ, പി സന്തോഷ് കുമാർ, അഡ്വക്കേറ്റ് മോഹൻദാസ് പാലാട്ട്, സി വിപിനചന്ദ്രൻ, കെ പ്രദീപ്കുമാർ, എം വത്സകുമാർ, സി കരുണാകരനുണ്ണി, വി രാജ്മോഹൻ എന്നിവർ പ്രസംഗിച്ചു.