/sathyam/media/media_files/2025/09/12/amrutha-devi-award-2025-09-12-21-01-59.jpg)
വടക്കന്തറ: ശ്രേഷ്ഠ സംസ്കൃതി കൈമോശം വന്നതോടെ മനുഷ്യരാശിക്ക് പ്രകൃതിയും അന്യമായി: സി.സദാനന്ദൻ മാസ്റ്റർ. വടക്കന്തറ അശ്വതി കല്യാണമണ്ഡപത്തില്‍ നടന്ന അമൃതാദേവി പുരസ്‌കാരദാന സമര്‍പ്പണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രകൃതി സംരക്ഷണമെന്നത് ഓരോരുത്തരുടെയും കര്‍ത്തവ്യവും ധര്‍മവുമാണ്. അത് പാലിക്കേണ്ടതാണ്. ആ ശ്രേഷ്ഠ സംസ്കൃതി കൈമോശം വന്നതാണ് ഇന്ന് നാമനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും പ്രകൃതി സംരക്ഷണം ജീവിതത്തിന്റെ ഭാഗമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നമ്മെ നാമാക്കി മാറ്റിയത് പ്രകൃതിയാണെന്ന് മറക്കരുത്. രണ്ടുകാലുകള്‍ക്ക് പകരം തന്റെ പ്രസ്ഥാനവും ആയിരക്കണക്കിന് കാലുകളുമാണ് തനിക്ക് താങ്ങായി നില്‍ക്കുന്നതെന്നും സി. സദാനന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. വിശ്വസിക്കുന്ന പ്രസ്ഥാനത്തിനു വേണ്ടി താന്‍ മുന്നോട്ട് വച്ച കാല്‍ ഒരു പ്രതിസന്ധിയിലും പിന്നോട്ട് വലിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പര്യാവരണ്‍ ദിനത്തിന്റ ഭാഗമായി മികച്ച പരിസ്ഥിതി പ്രവര്‍ത്തകന് ബിഎംഎസ് നല്‍കുന്ന 25,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവര്‍ത്തകനും ഓട്ടോ ഡ്രൈവറുമായി എം. ശ്യാംകുമാറിന് സി.സദാനന്ദന്‍ മാസ്റ്റര്‍ എംപി സമ്മാനിച്ചു.
ഇരുപതിനായിരത്തിലധികം മരങ്ങള്‍ വച്ചുപിടിപ്പിക്കുകയും അവ സംരക്ഷിക്കുകയും ചെയ്യുന്ന ശ്യാംകുമാറിന്റെ ഏവര്‍ക്കും മാതൃകയാണെന്നും സദാനന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.പി.മുരളീധരന്‍ അധ്യക്ഷത വഹിച്ചു. പര്യാവരണ്‍ സംരക്ഷണ ഗതിവിധി പ്രാന്ത സംയോജക് ടി.എസ്.നാരായണന്‍,ഒയിസ്‌ക സംസ്ഥാന പ്രസിഡന്റ് ഡോ.എന്‍. ശുദ്ധോദനന്‍, ആര്‍എസ്എസ് വിഭാഗ് സംഘചാലക് വി.കെ.സോമസുന്ദരന്‍, പാലക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍, ബിഎംഎസ് ദേശീയ സഹസംഘടനാ സെക്രട്ടറി എം.പി. രാജീവന്‍,ദേശീയ സെക്രട്ടറി വി.രാധാകൃഷ്ണന്‍, സംസ്ഥാന സെക്രട്ടറി സിബി വര്‍ഗീസ്, സംസ്ഥാന ട്രഷറര്‍ സി. ബാലചന്ദ്രന്‍, ജില്ലാ അധ്യക്ഷന്‍ സലീം തെന്നിലാപുരം, ജില്ലാ സെക്രട്ടറി കെ. രാജേഷ് എന്നിവര്‍ സംസാരിച്ചു.
ബി എം എസ് സംസ്ഥാന സംഘടനാ സെക്രട്ടറി കെ. മഹേഷ്, സംസ്ഥാന സെക്രട്ടറി വി.രാജേഷ്,ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് കെ. സുധീര്‍, നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ.ഇ.കൃഷ്ണദാസ്, സഹകാര്‍ ഭാരതി ദേശീയ സഹപ്രഭാരി യു. കൈലാസമണി, വിഭാഗ് കാര്യകാരി സദസ്യന്‍ കെ.ബി. രാജേഷ്, ഹിന്ദുഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.ആര്‍.പാര്‍ത്ഥസാരഥി, സെക്രട്ടറി പി.എന്‍. ശ്രീരാമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.