New Update
/sathyam/media/media_files/2025/09/13/malambuzha-garden-2025-09-13-15-56-28.jpg)
മലമ്പുഴ: മലമ്പുഴ ഡാം ഉദ്യാനത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതു വരെ ഉദ്യാനം അടച്ചിട്ടിരിക്കയാണ്. ഇതുമൂലം വിനോദസഞ്ചാരികൾ ഇല്ലാതെ പരിസരത്തെ കച്ചവട സ്ഥാപനങ്ങളും ശൂന്യമായി.
Advertisment
ഈ നില തുടർന്നാൽ ലോണെടുത്തും വട്ടിപ്പലിശക്ക് പണം എടുത്തും കച്ചവടം നടത്തുന്നവർ കടക്കെണിയിൽ കൂടുങ്ങുമെന്നും പൂർണ്ണമായും അടച്ചിടാതെ ഓരോ ഭാഗങ്ങളാക്കി അടച്ച് അവിടെ നവീകരണ പ്രവർത്തികൾ നടത്തുകയാണെങ്കിൽ ഉദ്യാനത്തിനും പരിസരത്തെ കച്ചവടക്കാർക്കും വരുമാനം നഷ്ടപ്പെടില്ലെന്നു കച്ചവടക്കാരും നാട്ടുകാരും പറയുന്നു. ഉദ്യാനത്തിനു മുന്നിലെ ഓട്ടോക്കാർക്കും ഓട്ടമില്ലാതായി.
പാമ്പുവളർത്തൽ കേന്ദ്രം, മീൻ അക്വേറിയം, റോപ്പ് വേ, റോക്ക് ഗാർഡൻ എന്നിവ പ്രവർത്തിക്കുന്നുണ്ടെങ്കിലും വിനോദ സഞ്ചാരികൾ അഞ്ച് ശതമാനത്തിനു താഴെ മാത്രമേ വരുന്നുള്ളൂ വെന്നാണ് കണക്കുകൾ പറയുന്നത്.