വേങ്ങശ്ശേരി എൻഎസ്എസ് ഹൈസ്കൂളിൽ 'തൂലിക' ഡിജിറ്റൽ പത്രം പ്രകാശനം ചെയ്തു

New Update
vengasseri nss

വേങ്ങശ്ശേരി: വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ 'തൂലിക' ഡിജിറ്റൽ പത്രം ജൂലൈ ലക്കം അകവണ്ട നവകേരള വായനശാല സെക്രട്ടറിയും അമ്പലപ്പാറ സർവ്വീസ് സഹകരണ ബാങ്ക് അസിസ്റ്റൻ്റ് സെക്രട്ടറിയുമായ എം.സുബ്രഹ്മണ്യൻ  പ്രകാശനം ചെയ്തു.

Advertisment

പി.ടി.എ പ്രസിഡൻ്റ് കെ.ഷിജി അദ്ധ്യക്ഷത വഹിച്ചു.പ്രധാനാദ്ധാപകൻ എം.ശശികുമാർ സ്വാഗതം പറഞ്ഞു. സ്റ്റുഡൻ്റ് എഡിറ്റർ ടി.എസ് സഞ്ജീവ് ആശംസ അറിയിച്ചു.

എം.ആദർശ്, എം അക്ഷയ് കൃഷ്ണ  എന്നിവർ ചേർന്ന് തയ്യാറാക്കിയ ഇംഗ്ലീഷ് ഡിജിറ്റൽ ഡിക്ഷണറിയുടെ പ്രകാശനവും നടത്തി.സിനിയർ അസിസ്റ്റൻ്റ് കെ.അജിത് തമ്പാൻ നന്ദി പ്രകാശിപ്പിച്ചു.

Advertisment