കെഎസ്‌എസ്‌പിഎ മലമ്പുഴ നിയോജക മണ്ഡ‍ലം കമ്മറ്റി കുടുംബ സംഗമവും നവാഗതർക്ക് വരവേൽപ്പും സംഘടിപ്പിച്ചു

New Update
ksspa kudumba sangamam

കെഎസ്‌എസ്‌പിഎ കുടുംബ സംഗമവും നവാഗതർക്ക് വരവേൽപ്പും വി കെ ശ്രീകണ്ഠൻ എം പി ഉദ്ഘാടനം ചെയ്യുന്നു.

മലമ്പുഴ: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷണേഴ്സ് അസോസിയേഷൻ മലമ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടുംബ സംഗമവും നവാഗതർക്ക് വരവേൽപ്പും സംഘടിപ്പിച്ചു. 

Advertisment

മലമ്പുഴ പഞ്ചായത്ത് കമ്മ്യൂണിറ്റിഹാളിൽ വി കെ ശ്രീകണ്ഠൻ എം പി ഉദ്ഘാടനം ചെയ്തു. കെഎസ്‌എസ്‌പിഎ മലമ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് എസ് സൈലാമുദ്ദീൻ അദ്ധ്യക്ഷനായി. 

എം ഇ എസ് കോളേജ് ഓഫ് എഞ്ചിനീയറിങ്ങ് ഡയറക്ടർ പി ആർ ശ്രീ മഹാദേവൻ പിള്ള മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് സി ബാലൻ നവാഗതരെ ഷാളണിയിച്ച് സ്വീകരിച്ചു. ഏഷ്യൻ മിക്സ് ബോക്സിങ്‌ മത്സരത്തിൽ സ്വർണ്ണ മെഡൽ നേടിയ ധനൻ ജനെ അനുമോദിച്ചു.

സെക്രട്ടറി സി പ്രസാദ്, കെ ബാലകൃഷ്ണൻ മാസ്റ്റർ കെ എം എം റഷീദ്, പി കെ വാസു, എസ് ഗോപിനാഥൻ നായർ,എ മായൻ, ടി ഗോപിനാഥ്, കെ സാവിത്രി, കെ വി ഗംഗാധരൻ, തുടങ്ങിയവർ സംസാരിച്ചു. 

സമാപന സമ്മേളനം ഡിസിസി സെക്രട്ടറി വി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗൺസിലർ കെ വി ലാൽ അദ്ധ്യക്ഷനായി. കെഎസ്‌എസ്‌പിഎ സെക്രട്ടറിയേറ്റംഗം പി പി ഗോപിനാഥൻ,എ ശിവദാസ്, എം വി രാമചന്ദ്രൻ നായർ, എൻ ചന്ദ്രശേഖരൻ നായർ, എം മോഹൻദാസ്, വി ആർ ബാബുരാജ് എന്നിവർ സംസാരിച്ചു. 

കലാമണ്ഡലം ഹരി നമ്പൂതിരിയും പത്‌നി ഉഷാ ഹരി നമ്പൂതിരിയും അവതരിപ്പിച്ച നൃത്ത നൃത്യങ്ങളും കരോക്കേ ഗാനമേളയും വിവിധ കലാപരിപാടികളും ഉണ്ടായി.

Advertisment