/sathyam/media/media_files/2025/09/15/jubilee-inauguration-2025-09-15-13-04-01.jpg)
മേനോൻപാറ: ശ്രീകൃഷ്ണ സംഗീത നൃത്ത വിദ്യാലയത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികവും സിൽവർ ജൂബിലി ആഘോഷവും മ്യൂസിക് ഫെസ്റ്റുംവിവിധ പരിപാടികളോടെ ആഘോഷിച്ചു.
ചിറ്റൂർബ്ലോക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്നആഘോഷ പരിപാടി കേരള സംഗീത നാടകഅക്കാദമി ചെയർമാൻ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടിമാരാർ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിർവഹിച്ചു. ചലച്ചിത്ര സംവിധായകനും സംഗീത സംവിധായകനുമായ വിജയ് ചമ്പത്ത്ചടങ്ങിൽ അധ്യക്ഷനായി.
ഫ്യൂഷൻ സംഗീത കുലപതിയുംസംഗീത സംവിധായകനുമായ പ്രകാശ് ഉള്യേരി മുഖ്യാതിഥിയായി പങ്കെടുത്തു. സംഗീത അധ്യാപകൻ ചിറ്റൂർ ഹരി, മഞ്ഞള്ളുർ സുരേന്ദ്ര മാസ്റ്റർ, പഴനി ശിവശക്തിവേൽ, മൃദംഗ വിദ്വാൻ മധുസൂദന മാസ്റ്റർ, ആലത്തൂർ കൃഷ്ണൻ മാസ്റ്റർ, വയലിനിസ്റ്റ് പഴയന്നൂർ വിനോദ് മാസ്റ്റർ, കോവൈ കുപ്പു രാജ് എന്നിവർ ആശംസ പ്രസംഗം നടത്തി.
കഞ്ചിക്കോട് കേന്ദ്ര വിദ്യാലയം സംഗീത അധ്യാപകൻ കുഴൽമന്നം നാരായണൻ മാസ്റ്റർ സ്വാഗതവും ശ്രീകൃഷ്ണ സംഗീത നൃത്തവിദ്യാലയം പ്രസിഡൻറ് എം.കെ മഹേഷ്, സെക്രട്ടറി ഗാനകലാധര, കെ. ശിവദാസ് എന്നിവർ നന്ദിയും പറഞ്ഞു.
തുടർന്നു മഞ്ഞളുർ കെ.സുരേന്ദ്രൻ മാസ്റ്റാർ, പഴനി ശിവ ശക്തിവേൽ, വയലിനിസ്റ്റ് പഴയന്നൂർ എസ് ആർ. മാസ്റ്റർ, വിനോദ്, മധുസുദനൻ മാസ്റ്റർ, കുപ്പു രാജ് മാസ്റ്റർ എന്നിവരെ ചടങ്ങിൽ സംഗീതകലാചര്യ അവാർഡ് നൽകി ആദരിച്ചു. തുടർന്ന് നടന്ന പഞ്ചരത്ന കീർത്തന ആലപനവും വിവിധ സംഗീത കലാപരിപാടികളും അരങ്ങേറി.