വിളനാശം സംഭവിച്ച കർഷകർക്ക് വിളവിന്റെ വിലയ്ക്ക് തുല്ല്യമായ നഷ്ടപരിഹാരം ലഭ്യമാക്കണം - കർഷക മുന്നേറ്റം കൃഷി ഓഫീസർക്ക് നിവേദനം നൽകി

New Update
memorandom submitted

പാലക്കാട്‌: പാലക്കാട്‌ ജില്ലയിലെ നെൽകൃഷിയിടങ്ങളിൽ മുഞ്ഞബാധ, ഓല പഴുക്കലും കരിച്ചിലും എന്നിവ വ്യാപകമായി കൃഷിനാശം വരുത്തുന്നു. ആയതിൽ വിളനാശം സംഭവിച്ച കർഷകർക്ക് വിളവിന്റെ വിലയ്ക്ക് തുല്ല്യമായ നഷ്ടപരിഹാരം ലഭ്യമാക്കുവാൻ ആവശ്യമായ നടപടികൾ ജില്ലാ കൃഷി ഓഫീസർ എന്ന നിലയിൽ സ്വീകരിക്കണമെന്ന് കർഷക മുന്നേറ്റം ആവശ്യപ്പെട്ടു. 

Advertisment

കൃഷിനാശം സംഭവിച്ച മേഖലകളിൽ പഠനം നടത്തി വസ്തുത റിപ്പോർട്ട്‌ തയ്യാറാക്കുന്നതിന് കൃഷിശാസ്ത്രജ്ഞരും കൃഷിവകുപ്പ് ഉദ്യോഗസ്ഥരും കർഷകരുമുൾപ്പെടുന്ന പ്രത്യേക വിദഗ്ദ്ധസംഘത്തെ നിയോഗിക്കണം.

ഇത്തരത്തിൽ കീടബാധ ഉണ്ടായതിൽ വിത്തു വിതരണം മുതലുള്ള കൃഷിയുടെ വിവിധ ഘട്ടങ്ങളിലൊ വളപ്രയോഗത്തിലോ ഏതെങ്കിലും വിധത്തിലുള്ള ആരുടെയെങ്കിലും ദുരൂഹ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടോ എന്നും അന്വേഷിക്കണമെന്നും ജില്ലാ കൃഷിഓഫീസർക്ക് നൽകിയ നിവേദനത്തിൽ കർഷക മുന്നേറ്റം ആവശ്യപ്പെട്ടു.

നഷ്ടപരിഹാരത്തിനു കർഷകരിൽ നിന്നും ഇൻഷുറൻസ് പ്രീമിയം ഈടാക്കുന്ന സാഹചര്യത്തിൽ അവർക്കു നഷ്ടപരിഹാരം നേടിക്കൊടുക്കുവാൻ കൃഷി വകുപ്പിനു ഉത്തരവാദിത്തമുണ്ടെന്നും നിവേദനത്തിൽ ഓർമ്മിപ്പിച്ചു.

കർഷകമുന്നേറ്റം സംസ്ഥാന മുഖ്യസംഘാടകൻ വർഗ്ഗീസ് തൊടുപറമ്പിൽ, ജില്ലാ പ്രസിഡന്റ്‌ ശശികുമാർ കളപ്പക്കാട്, ജില്ലാ സെക്രട്ടറി വാസു കാഞ്ഞിക്കുളം, മാധ്യമ വക്താവ് രേഖ വരമുദ്ര, ജോയിന്റ് സെക്രട്ടറി രഞ്ജിത്ത് കുത്തന്നൂർ എന്നിവർ നിവേദനം നൽകി പാലക്കാട്‌ ജില്ലാ കൃഷി ഓഫീസറുമായി ചർച്ച നടത്തി.

Advertisment