ചുണ്ണാമ്പുതറ - ശംഖു വാരത്തോട് റോഡ് തകർന്നത് ഉടൻ പരിഹരിക്കണം. ഏകാംഗ സമരത്തിന് ഐക്യദാർഡ്യവുമായി പാലക്കാട് ബ്ലോക്ക് കോൺഗ്രസ്

New Update
man protest against municipality

പാലക്കാട്: പത്തു വർഷത്തോളമായി ചുണ്ണാമ്പുതറ - ശംഖു വാരത്തോട് തകർന്ന നിലയിൽ. ആഴത്തിലുള്ള കുഴികൾ നിറഞ്ഞ റോഡിലൂടെയുള്ള യാത്ര ആളുകളുടെ നടുവൊടിക്കുകയാണ്. 

Advertisment

റോഡ തകർന്നിട്ട് ഏറെക്കാലമായെങ്കിലും മൂന്ന് - നാല് വാർഡുകൾ ഉൾപ്പെടുന്ന ജനപ്രതിനിധികൾക്ക് നിരവധി തവണ റോഡ് പുനർനിർമ്മാണം നടത്തണമെന്ന് ആവശ്യം ഉന്നയിച്ചിട്ടും അവഗണിക്കുന്ന സമീപനമാണ് സ്വീകരിച്ചു വരുന്നത്.

കുണ്ടും കുഴിയും നിറഞ്ഞ റോഡിൽ ചുണ്ണാമ്പുതറ ഭാഗത്തുള്ള റെയിൽവേ മലിനജലം കെട്ടികിടക്കുന്നതും പ്രദേശവാസികളെ ദുരിതത്തിൽ ആക്കുന്നതോടൊപ്പം വലിയ വാഹനങ്ങൾ പോകുമ്പോൾ ഇത് യാത്രക്കാരുടെ ദേഹത്ത് തെറിക്കുകയും ഇരുചക്രവാഹന യാത്രക്കാൾ  ഉൾപ്പെടെ വീഴുന്നതും പതിവാണ്.

അടിയന്തിരമായി റോഡ് അറ്റകുറ്റപണി നടത്തണം എന്ന് ആവശ്യപെട്ട് പൊതുപ്രവർത്തകൻ ഷാഹുൽ ഹമീദ് റോഡിനരികെ രണ്ടു ദിവസമായി നടത്തിവന്ന ഒറ്റയാൾ പ്രതിഷേധ സമരത്തിൻ്റെ ഭാഗമായി നഗരസഭയിലേക്ക് പ്രതിഷേധ പദയാത്ര നടത്തി.

ബ്ലോക്ക്‌ കോൺഗ്രസ് പ്രസിഡൻ്റ് സി.വി സതീഷ് ഉദ്ഘാടനം ചെയ്തു. കെ.മോഹൻ കുന്നുംപുറം അദ്ധ്യക്ഷത വഹിച്ചു. ടൗൺ നോർത്ത് മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് രമേശ് പുത്തൂർ, നഗരസഭാ അംഗങ്ങളായ ഡി. ഷജിത്ത് കുമാർ, ബഷീറുപ്പ, നേതാക്കളായ ഹരിദാസ് മച്ചിങ്ങൽ, വി.ആറുമുഖൻ, ആർ.രാമകൃഷ്ണൻ, ജി.അഷറഫ്, സുലൈമാൻ, ജി.നാരായണൻ നായർ, റഫീഖ് എന്നിവർ പ്രസംഗിച്ചു.

Advertisment