/sathyam/media/media_files/2025/09/20/palakkad-thaluk-nss-union-2025-09-20-21-43-25.jpg)
കോങ്ങാട്: പാലക്കാട് താലൂക്ക് എൻഎസ്എസ് യൂണിയന്റെ എഴുപതാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി സദ്ഗമയ എന്ന നാമധേയത്തിൽ നടത്തുന്ന മേഖലാ സമ്മേളനങ്ങളുടെ മുന്നോടിയായി കോങ്ങാട് മേഖലയുടെ കരയോഗവും വനിതാ സമാജം ഭാരവാഹികൾ പങ്കെടുത്ത മേഖലാ പ്രവർത്തകയോഗവും സംഘടിപ്പിച്ചു.
യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാറിന്റെ അധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് കെ ശിവാനന്ദൻ ഉദ്ഘാടനം നിർവഹിച്ചു.
യൂണിയൻ ഭാരവാഹികളായ ടി മണികണ്ഠൻ, എം ഉണ്ണികൃഷ്ണൻ, ആർ സുകേഷ് മേനോൻ, സി വിപിനചന്ദ്രൻ, സി എൻ പ്രസന്നകുമാർ, അഡ്വക്കേറ്റ് മോഹൻദാസ് പാലാട്ട് , പി സന്തോഷ് കുമാർ, കെ എസ് അശോക് കുമാർ, ജെ ബേബി ശ്രീകല, സുധ വിജയകുമാർ, പ്രീതി ഉമേഷ് കോങ്ങാട് കരയോഗം സെക്രട്ടറി കെ പി ദേവ ഭൂപേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
കോങ്ങാട് മേഖലയിലെ 18 കരയോഗങ്ങളുടെ പ്രവർത്തകരെ പങ്കെടുപ്പിച്ചുകൊണ്ട് ഒക്ടോബർ 19 ആം തീയതി കരയോഗ ഓഡിറ്റോറിയത്തിൽ വച്ച് സദ്ഗമയ മേഖല സമ്മേളനം നടത്തുവാൻ തീരുമാനിച്ചു.
യൂണിയൻ പ്രസിഡന്റ് അഡ്വക്കേറ്റ് കെ കെ മേനോന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം കൊടുങ്ങല്ലൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ് സി രാജശേഖരൻ ഉദ്ഘാടനം നിർവഹിക്കും.
മുകുന്ദപുരം താലൂക്ക് യൂണിയൻ കമ്മിറ്റി മെമ്പറും മുതിർന്ന പത്ര പ്രവർത്തകനുമായ ആർ ബാലകൃഷ്ണൻ മുഖ്യപ്രഭാഷണവും നിർവഹിക്കും. സമ്മേളനത്തിന് വേണ്ടി ടി മണികണ്ഠൻ ചെയർമാനും കെ പി ദേവഭൂപേന്ദ്രൻ കൺവീനറുമായി സ്വാഗതസംഘം രൂപീകരിച്ചു.