New Update
/sathyam/media/media_files/2025/10/01/malambuzha-testing-ground-2025-10-01-12-35-03.jpg)
മലമ്പുഴ: ഇരുപതുവർഷത്തോളം ഡ്രൈവിങ്ങ് പരിശീലനവും ഡ്രൈവിങ്ങ് ലൈസൻസ് ടെസ്റ്റും നടത്തിയിരുന്ന ഗ്രൗണ്ട് ഇനി ഉപയോഗിക്കാൻ പാടില്ലെന്ന ഇറിഗേഷൻ വകുപ്പിന്‍റെ അറിയിപ്പ് ലഭിച്ചതോടെ ഒട്ടേറെ ഡ്രൈവിങ്ങ് പഠിതാക്കളുടേയും ഡ്രൈവിങ്ങ് സ്കൂളുകളുടേയും ഭാവി അനിശ്ചിതത്വത്തിലായിരിക്കയാണ്.
Advertisment
മറ്റൊരു സ്ഥലം കണ്ടെത്തുന്നതുവരെ ഇനി ഡ്രൈവിങ്ങ് ടെസ്റ്റോ പരിശീലനമോ പാലക്കാട് താലൂക്കിൽ ഉണ്ടായിരിക്കില്ലന്ന് ഡ്രൈവിങ്ങ് സ്കൂൾ ഉടമകളും പരിശീലകരും പറയുന്നു.
ഇറിഗേഷൻ വകുപ്പിന്റെ സ്ഥലമായ ഇവിടെ സ്റ്റേഡിയം പണിയാനുള്ള നടപടികൾ ആരംഭിച്ചതിനാലാണ് ഈ മാസം 27 മുതൽ ഒഴിഞ്ഞു പോകാനുള്ള കത്ത് നൽകിയിരിക്കുന്നത്.
എന്നാൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതുവരെയെങ്കിലും തുടരാൻ അനുവദിച്ചാൽ ആ കാലയളവിൽ അനുയോജ്യമായ സ്ഥലം കണ്ടെത്താമെന്ന് പരിശീലകര്‍ പറയുന്നു.