പാലക്കാട് സിവിൽ സ്റ്റേഷൻ എൻഎസ്എസ് കരയോഗം വാർഷിക പൊതുയോഗവും കുടുംബ സംഗമവും നടത്തി

New Update
nsss annual

പാലക്കാട്: സിവിൽ സ്റ്റേഷൻ എൻ എസ് എസ് കരയോഗം വാർഷിക പൊതുയോഗവും കുടുംബ സംഗമവും താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ.കെ കെ മേനോൻ ഉദ്ഘാടനം ചെയ്തു. 

Advertisment

കരയോഗത്തിൽ ആരംഭിച്ച ലൈബ്രററി താലൂക്ക് യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാറും പുതിയ പ്രസംഗ പീഢം അഡ്വ. മോഹൻദാസ് പാലാട്ടും ഉദ്ഘാടനം ചെയ്തു. കരയോഗത്തിലെ മരിച്ചവർക്ക് യോഗം അനുശോചനം രേഖപ്പെടുത്തി. 

library inauguration

പ്രസിഡന്റ് ടി.പി രാജൻ അദ്ധ്യക്ഷനായി. സെക്രട്ടറി പ്രദീപ് കുമാർ, താലൂക്ക് യൂണിയൻ ഭാരവാഹികളായ ആർ ശ്രീകുമാർ, പി സന്തോഷ് കുമാർ, ആർ ബാബു സുരേഷ്, വത്സകുമാർ, മോഹൻദാസ് മാങ്ങാട്ട്, കൃഷ്ണ മോഹൻ മാങ്ങാട്ട്, വനിതാ സമാജം സെക്രട്ടറി പ്രൊഫ: ജ്യോതിലക്ഷ്മി, പ്രസിഡന്റ് സുശീല മാധവൻ, എന്നിവർ പ്രസംഗിച്ചു. 

വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാന വിതരണവും വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ പൊന്നാടയണിയിച്ച് ആദരിക്കലും ഉണ്ടായി. തുടർന്ന് വിവിധ കലാപരിപാടികളും ഉണ്ടായി.

Advertisment