എസ്‌വൈഎസ് പട്ടാമ്പി സോൺ സ്നേഹലോകം സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

New Update
sys committee office inauguration

എസ് വൈ എസ് പട്ടാമ്പി സോൺ സ്നേഹലോകം സ്വാഗതസംഘം ഓഫീസ് എൻ കെ സിറാജുദ്ദീൻ ഫൈസി വല്ലപ്പുഴ ഉദ്ഘാടനം ചെയ്യുന്നു.

പട്ടാമ്പി: 'തിരു വസന്തം 1500' എന്ന ശീർഷകത്തിൽ നടക്കുന്ന മീലാദ് ക്യാമ്പയിന്റെ ഭാഗമായി എസ് വൈ എസ് പട്ടാമ്പി സോൺ സ്നേഹ ലോകം ഏകദിന പ്രവാചക പഠന സംഗമത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. 

Advertisment

വല്ലപ്പുഴ യാറം സെന്ററിലെ സ്നേഹലോകം നഗരിയിൽ സജ്ജീകരിച്ച ഓഫീസ് കേരള മുസ്ലിം ജമാഅത്ത് പാലക്കാട് ജില്ലാ പ്രസിഡന്റ് എൻ കെ സിറാജുദ്ദീൻ ഫൈസി വല്ലപ്പുഴ ഉദ്ഘാടനം ചെയ്തു. 

എസ് വൈ എസ് പട്ടാമ്പി സോൺ  പ്രസിഡണ്ട് കെ ടി ഉസ്മാൻ സഖാഫി കൊഴിക്കോട്ടിരി അധ്യക്ഷത വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് പട്ടാമ്പി സോൺ ജനറൽ സെക്രട്ടറി മുഹമ്മദ് അലി സഅദി വല്ലപ്പുഴ, സിദ്ദീഖ് സഖാഫി വല്ലപ്പുഴ, ഹംസ മിസ്ബാഹി ചെറുകോട്, ശരീഫ് സുഹരി ചെറുകോട്, യുഎ റഷീദ് അസ്ഹരി, മുസ്തഫ അർഷദി സംസാരിച്ചു.

Advertisment