/sathyam/media/media_files/2025/10/04/intuc-pressmeet-2025-10-04-22-06-30.jpg)
പാലക്കാട്: വാട്ടർ അതോറിറ്റിയെ തകർക്കുന്ന നയം സംസ്ഥാന സർക്കാർ തിരുത്തണമെന്ന് വാട്ടർ അതോറിറ്റി എപ്ലോയിസ് യൂണിയൻ എഐടിയുസി.
വാട്ടർ അതോറിറ്റിയെ ലാഭത്തിലാക്കാനുള്ള പദ്ധതികൾ സർക്കാർ അട്ടിമറിച്ചു. വാട്ടർ അതോറിറ്റിയെ എഡിബിക്ക് പണയപ്പെടുത്തുതിന്റെ ബാധ്യത ജനങ്ങൾക്കു മേൽ അടിച്ചേൽപ്പിക്കപ്പെടുമെന്നും യൂണിയൻ വർക്കിംഗ് പ്രസിഡണ്ട് എം.എം ജോർജ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സംസ്ഥാന സർക്കാറിന്റെ തെറ്റായ നയങ്ങൾ ഏറെ വൈകാതെ വാട്ടർ അതോറിറ്റിയെയും കഎസ്ആര്‍ടിസി പോലെ ആക്കുന്നതാണ്. കേന്ദ്രസർക്കാർ 50 % തുകയും 25% കേരള സർക്കാരും 15% തദ്ദേശസ്ഥാപനങ്ങളും 10% ഗുണഭോക്താക്കളുമെടുത്ത് നടപ്പിലാക്കേണ്ട ജൽ ജീവൻ മിഷൻ പദ്ധതിക്കായി നടത്തിപ്പുകാർ മാത്രമായ വാട്ടർ അതോറിറ്റിയോട് 8863 കോടി രൂപ കടമെടുക്കാനാണ് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.
ഡാമുകളുൾപ്പടെ പല മേഖലകളും സർക്കാർ സ്വകാര്യ കമ്പിനിക്ക് നൽകി കഴിഞ്ഞു. വാട്ടർ അതോറിറ്റിയെ ലാഭകരമാക്കാനുള്ള പദ്ധതികൾ ഉപക്ഷിച്ച് സ്വകാര്യവൽക്കരണം നടപ്പിലാക്കുന്നതിലൂടെ ജനങൾക്ക് കുടിവെള്ളം കിട്ടാക്കനിയാവും.
വാട്ടർ അതോറിറ്റിക്ക് തദ്ദേശസ്ഥാപനങ്ങൾ നൽകാനുള്ള ബിൽ തുകയായ 1200 കോടിയോളമാണ് സർക്കാർ നിയമത്തിലൂടെ പിടിച്ചെടുത്തത്. മറ്റു സംസ്ഥാനങ്ങൾ വാട്ടർ അതോറിറ്റിക്ക് വൈദുതി ഉപയോഗത്തിന് കാർഷിക നിരക്ക് ഈടാക്കുമ്പോൾ കേരളം വ്യവസായ നിരക്കാണ് ഇടാക്കുന്നത്.
ഇതും വാട്ടർ അതോറിറ്റിയുടെ തകർച്ചക്ക് ഇടയാക്കുന്നതാണ്. വാട്ടർ അതോറിറ്റിക്ക് കരാറുകാർക്ക് പണം നൽകാൻ കഴിയാത്തതുകൊണ്ട് പല പദ്ധതികളും നിലച്ച മട്ടാണ്.
കുടിവെള്ള വിതരണം സ്വകാര്യ കമ്പിനികളെഏൽപിക്കുന്ന സർക്കാർ നയം വാട്ടർ അതോറിറ്റിയെ അപ്പാടെ തകർക്കുന്നതാണ്. എഡിബിയുൾപ്പടെയുള്ളവയിൽ നിന്ന് ലോണെടുത്ത് പദ്ധതികൾ നടപ്പിലാക്കുന്നത് ഇടത് നയത്തിന് തന്നെ വിരുദ്ധമാണ്.
വാട്ടർ അതോറിറ്റിയെ തകർക്കുന്ന സർക്കാർ നയങ്ങൾ വിശകലനം ചെയ്യുന്നതിനും പ്രക്ഷോഭത്തിന് രൂപം നൽകാനുമായി ലീഡേഴ്സ് മീറ്റ് 5.6 തിയതികളിൽ മലമ്പുഴയിൽ നടക്കുമെന്നും എം.എം ജോർജ് പറഞ്ഞു.
ജനറൽ സെക്രട്ടറി ഹസൻ എസ്, കെ.എം അനീഷ്, ജില്ലാ പ്രസിഡണ്ട് എം രാധാകൃഷ്ണൻ, ജില്ലാ സെക്രട്ടറി യുസഫ്, കെ സുന്ദരൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.