/sathyam/media/media_files/2025/10/05/palakkad-district-collector-2025-10-05-21-38-49.jpg)
ഓയിസ്ക ഇന്റർനാഷണൽ - ജി പ്രഭാകരൻ പരിസ്ഥിതി വിശിഷ്ട പുരസ്‌കാരചട ങ്ങ് ജില്ലാ കളക്ടർ എം.എസ്.മാധവി കുട്ടി ഉദ്ഘാടനം ചെയ്യുന്നു
പാലക്കാട്: അട്ടപ്പാടിയെ ഏറ്റവും അടുത്തറിഞ്ഞ മാധ്യമ പ്രവർത്തകനായിരുന്നു ജി പ്രഭാകരൻ എന്ന് ജില്ലാ കലക്ടർ എം എസ് മാധവിക്കുട്ടി പറഞ്ഞു. ഓയിസ്ക ഇന്റർനാഷണൽ - ജി പ്രഭാകരൻ പരിസ്ഥിതി വിശിഷ്ട പുരസ്‌കാരം വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടർ.
അട്ടപ്പാടിയിലെ പരിസ്ഥിതി ജനവിഭാഗങ്ങൾ, ആദിവാസി ഉന്നതികൾ എന്നിവ സംബന്ധിച്ച സമ്പൂർണ്ണ വിവരണങ്ങൾ ജി പ്രഭാകരന്‍റെ സൈലെൻസ് ഓഫ് ദി ലാമ്പ് എന്ന പുസ്തകത്തി ൽ ഉണ്ടെന്നും, തന്നെ പോലുള്ള ഉദ്യോഗസ്ഥർ കടക്കം അട്ടപ്പാടിയെ അറിയാൻ ഈ പുസ്തകം ഏറെ പ്രയോജനകരമാണെന്നും അവർ പറഞ്ഞു.
രണ്ടാമത്തെ വയസ്സിൽ അച്ഛനോടൊപ്പം കാടുകയറി വനസംരക്ഷണ ദൗത്യം ഏറ്റെടുത്ത മാരിയെ പോലുള്ള ഒരാൾക്ക് ഈ അവാർഡ് നൽകിയത് ഉചിതമാണെന്നും അവർ പറഞ്ഞു.
പ്രശസ്ത മാധ്യമ പ്രവർത്തകനായ ജി.പ്രഭാകരന്റെ ഓർമ്മയ്ക്കായി അദ്ദേഹത്തിന്റെ കുടുംബം ഏർപ്പെടുത്തിയ മുപ്പത്തിനായിരം രൂപയും ഫലകവും അടങ്ങുന്ന അവാർഡ് ജില്ലാ കളക്ടർ എം എസ് മാധവിക്കുട്ടിയും പ്രശസ്ത സാഹിത്യകാരൻ ആഷാ മേനോനും ചേർന്ന് സൈലന്റ് വാലി വനം വകുപ്പ് വാച്ചർ മാരിക്ക് കൈമാറി.
ഓയിസ്ക ഇന്റർനാഷണൽ - ജി പ്രഭാകരൻ പരിസ്ഥിതി വിശിഷ്ട പുരസ്‌കാരം സയലന്റ് വാലി ഫോറെസ്റ്റ് വാച്ചർ മാരിക്ക് ജില്ലാ കളക്ടർ എം.എസ്.മാധവി കുട്ടിയും പ്രശസ്ത സാഹിത്യ നിരൂപകൻ ആഷാ മേനോനും ചേർന്ന് നൽകുന്നു.
അട്ടപ്പാടിയിലെ സൈലന്റ് വാലി ഇന്നും നിലനിൽക്കുന്നത് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി നടത്തിയ ഇടപെടലുകൾ കൊണ്ടാണെന്നും ആഷാ മേനോൻ പറഞ്ഞു. പുരസ്‌കാരദാന ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ആഷാ മേനോൻ.
പാലക്കാട് ഗസാല ഓഡിറ്റോറിയത്തിൽ നടന്ന പുരസ്‌കാര വിതരണ ചടങ്ങിൽ ഓയിസ്ക പാലക്കാട് ചാപ്റ്റർ പ്രസിഡന്റ് എ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ഓയിസ്ക മുൻ സൗത്ത് ഇന്ത്യ സെക്രട്ടറി അഡ്വക്കേറ്റ് പി.പ്രേംനാഥ് ആമുഖപ്രഭാഷണം നടത്തി.
പ്രൊഫസർ പി എ വാസുദേവൻ പുരസ്‌കാര ജേതാവ് മാരിയെ സദസ്സിന് പരിചയപ്പെടുത്തി നഗരസഭ അധ്യക്ഷ പ്രമീള ശശിധരൻ ജി. പ്രഭാകരൻ അനുസ്മരണ പ്രഭാഷണം നടത്തി.
മുൻ മന്ത്രി വി സി കബീർ, ജില്ലാ ഇൻഫർമേ ഷൻ ഓഫീസർ പ്രിയ ഉണ്ണി കൃഷ്ണൻ, സിപിഐ സം സ്ഥാന എക്സിക്യൂട്ടീവ് അംഗം കെ പി സുരേഷ് രാജ്, ബി ജയരാജൻ, പ്രൊഫ.സുരേഷ് ബാബു, വിഷ്ണു.വി.എസ്, സിദിഖ്, ജോബ് ജോൺ വി.ആർ.രാജ്‌മോഹൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.
പുരസ്കാര ജേതാവ് മാരി മറുപടി പ്രസംഗം നടത്തി. ജി പ്രഭാകരന്റെ പത്നി വാസന്തി പ്രഭാകരൻ സമാപന പ്രസംഗം നടത്തി.