എൻഎസ്എസ് വലിയപാടം കരയോഗം 12-ാം വാർഷികാഘോഷവും കുടുംബ സംഗമവും നടത്തി

New Update
valiyapadam nss karayogam

പാലക്കാട്: വലിയപാടം എൻഎസ്എസ് കരയോഗത്തിന്റെ പന്ത്രണ്ടാം വാർഷികാഘോഷങ്ങൾ പാലക്കാട് താലൂക്ക് എൻഎസ്എസ് യൂണിയൻ പ്രസിഡന്റ് അഡ്വ. കെ.കെ മേനോൻ ഉദ്ഘാടനം നിർവഹിച്ചു. 

Advertisment

valiyapadam nss karayogam-3

കരയോഗം പ്രസിഡന്റ് കെ അനന്തൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാർ, യൂണിയൻ വൈസ് പ്രസിഡന്റ് കെ ശിവാനന്ദൻ, പ്രതിനിധി സഭാ മെമ്പർ ആർ സുകേഷ് മേനോൻ, കരയോഗം സെക്രട്ടറി കെ.വി പരമേശ്വരൻ നായർ, ട്രഷറർ എ ആനന്ദ്കുമാർ, താലൂക്ക് യൂണിയൻ ഭാരവാഹികളായ ആർ ശ്രീകുമാർ, പി സന്തോഷ് കുമാർ, രമേഷ് അല്ലത്, സി കരുണാകരനുണ്ണി, എം വത്സകുമാർ, വനിതാ സമാജം പ്രസിഡന്റ് സുധാ വിജയകുമാർ, സെക്രട്ടറി പ്രസന്ന നന്ദൻ, ട്രഷറർ ശ്രീജ മുരളി, കരയോഗം വൈസ് പ്രസിഡന്റ് പി.വി ശ്രീകുമാർ, ജോയിൻ സെക്രട്ടറി പി അച്യുതൻകുട്ടി, കരയോഗം ഭാരവാഹികളായ വി പി രഘുനാഥ്, വി വിജയകുമാർ, പി ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

Advertisment