/sathyam/media/media_files/2025/10/06/medical-camp-palakkad-2025-10-06-20-45-27.jpg)
പാലക്കാട്: ലയൺസ് ക്ലബ് ഓഫ് പാലക്കാട് പാം സിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് സ്റ്റാർകെയർ ഹോസ്പിറ്റലുമായി സഹകരിച്ച് മുച്ചിറി, മുറിയണ്ണാക്ക് സൗജന്യ ചികിത്സ ക്യാമ്പ് ലയൺസ് ഡിസ്ട്രിക്‌ട് 318D- യുടെ കമ്മ്യൂണിറ്റി സർവ്വീസ്സ് ഡിസ്ട്രിക്ട് ചെയർപേഴ്സൺ സി.എ വിമൽ വേണു ഉത്ഘാടനം ചെയ്തു.
ലയൺസ് ക്ലബ്ബ് പ്രസിഡൻ്റ് ആര്‍. ബാബുസുരേഷ് അദ്ധ്യക്ഷത വഹിച്ചു. ഗെയിഡിംങ്ങ് ലയൺ ഹംങ്കർ ഡിസ്ട്രിക്ട് ചെയർപേഴ്സസൺ എം. പ്രദീപ്‌മേനോൻ കമ്മ്യൂണിറ്റി ഡവലപ്പ് മെന്റ് ഡിസ്ട്രിക്ട് ചെയർപേഴ്സൺ ഈശ്വരൻ നമ്പൂതിരി, ജില്ലാ ആശുപ്രതി കീഴിൽ പ്രവർത്തിക്കുന്ന ഡിഇഐസി മാനേജർ അമ്പിളി എന്നിവർ ആശംസകൾ അർപ്പിച്ചു.
വൈസ് പ്രസിഡൻ്റ് മാരായ അഡ്വ. മോഹൻദാസ് പാലാട്ട്, പി. ബൈജു, ട്രഷറർ ടി. മനോജ്‌കുമാർ, സന്തോഷ് ജി, പ്രദീപ്‌കുമാർ കെ, ദീപക് രാമചന്ദ്രൻ, കെ.ആര്‍ വിനോദ് എന്നിവർ ക്യാമ്പിന്ന് നേതൃത്വം നൽകി.
സ്മൈല്‍ ട്രയിന്‍ പ്രൊജക്‌ട് കോർഡിനേറ്റർ ഡോ. നിഖിൽ ഒ. ഗോവിന്ദൻ, മാനേജർ പി. മോഹനൻ എന്നിവർ ഇരുപതോളം രോഗികളെ പരിശോധിക്കുകയും അതിൽ എട്ടു പേരെ സർജ്ജറിക്ക് തെരഞ്ഞെടുക്കുകയും ചെയ്തു.