കൃഷ്ണ കണാന്തി കോളനി റെസിഡന്‍റ്സ് അസോസിയേഷന് പുതിയ ഭാരവാഹികള്‍; കോളനി റോഡിലെ ഗതാഗതം നിയന്ത്രിക്കണം

പുത്തൂർ റോഡിനും കാലിക്കറ്റ്‌ ബൈപാസ്സ് റോഡിനും ഇടയിലുള്ള കൃഷ്ണ കണാന്തി കോളനി റോഡിലൂടെ അതിവേഗതയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾ കാൽ നടക്കാർക്കും മറ്റു വാഹനങ്ങൾക്കും അപകട ഭീഷണി ഉയർത്തുന്നുണ്ട്. 

New Update
president secretary

പാലക്കാട്: കൃഷ്ണ കണാന്തി കോളനി റോഡിൽകൂടിയുള്ള ഗതാഗതം നിയന്ത്രണ വിധേയമാക്കണെമെന്ന് കൃഷ്ണകണാന്തി കോളനി റെസിഡന്റ്‌സ് അസോസിയേഷൻ അധികൃതരോട് ആവശ്യപ്പെട്ടു. 

Advertisment

പുത്തൂർ റോഡിനും കാലിക്കറ്റ്‌ ബൈപാസ്സ് റോഡിനും ഇടയിലുള്ള കൃഷ്ണ കണാന്തി കോളനി റോഡിലൂടെ അതിവേഗതയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾ കാൽ നടക്കാർക്കും മറ്റു വാഹനങ്ങൾക്കും അപകട ഭീഷണി ഉയർത്തുന്നുണ്ട്. 

മലിനജലം ഒഴുകിപോകുവാൻ റോഡിനിരുവശവും ചാൽ നിർമ്മിക്കണമെന്നും യോഗം ആശ്യപ്പെട്ടു. പ്രസിഡന്റ്‌ ജയരാജ്‌ മേനോന്റെ അധ്യക്ഷതയിൽ ചേർന്ന വാർഷിക പൊതു യോഗത്തിൽ സെക്രട്ടറി രവീന്ദ്രൻ സി. വാർഷിക റിപ്പോർട്ടും ട്രഷറർ ശ്രീകുമാരൻ ബി. വാർഷിക കണക്കുകളും അവതരിപ്പിച്ചു. 

കേശവദാസ്, രവി നെടുങ്ങാടി, കൃഷ്ണകുമാർ, സുഗുണ അനന്തകൃഷ് ണൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. വൈസ് പ്രസിഡന്റ്‌ അഡ്വ. പി. പ്രേംനാഥ് സ്വാഗതവും ഗിരിനാരായണൻ നന്ദിയും പറഞ്ഞു. 

പുതിയ ഭാരവാഹികളായി അഡ്വ. പി.പ്രേംനാഥ് (പ്രസി ഡന്റ്‌), സി രവീന്ദ്രൻ (വൈസ് പ്രസിഡന്റ്‌), കെ.എം.ശശിധരൻ (സെക്രട്ടറി), ശില്പ അജിത് (ട്രഷറർ), പ്രസന്ന കൃഷ്ണകുമാർ, ഗിരിജനായർ, ഗിരിനാരായണൻ, ബി.ശ്രീകുമാരൻ, പ്രമോദ് (മാനേജിങ് കമ്മിറ്റി അംഗങ്ങൾ) എന്നിവരെയും തിരഞ്ഞെടുത്തു.

കൃഷ്ണ കണാന്തി കോളനി റെസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ്‌ അഡ്വ. പി.പ്രേംനാഥ്, സെക്രട്ടറി കെ.എം. ശശിധരൻ

Advertisment