ഇരുകാലുകളും നഷ്ടപ്പെട്ട കണ്ണന് സഹായഹസ്തവുമായി യശോറാം ബാബു

New Update
charity yashoram

തരൂർ: ഇത് എന്റെ ജന്മപുണ്യമാണ്.. ഇതു പറയുന്നത് പാലക്കാട്ടെ സേവന പ്രവർത്തകനായ യശോറാം ബാബു. രണ്ടു കാലുകളും നഷ്ടപ്പെട്ട തരൂർ പഞ്ചായത്തിലെ വാളക്കര കാരേക്കാട് വീട്ടിൽ കണ്ണന് സഹായ ഹസ്തവുമായിഎത്തിയ യശോറാം ബാബു താൻ കൊണ്ടുവന്ന വീൽചെയറിലേക്ക് കണ്ണനെ ഓട്ടോ റിക്ഷയിൽ നിന്നും എടുത്ത് മാറോടു ചേർത്ത് പിടിച്ച് കൊണ്ടുവന്നിരുത്തിയത് കണ്ടുനിന്നവരുടെ കണ്ണ് ഈറനണിയിച്ചു. 

Advertisment

ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡണ്ട് പി വേണുഗോപാലും കണ്ണനെ വീൽചെയറിലിരുത്താൻ സഹായിച്ചു. ഭാരതീയ ജനതാ പാർട്ടി തരൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നചടങ്ങ്  പി. വേണു ഗോപാൽ ഉദ്ഘാടനം ചെയ്തു. ലോട്ടറി വിൽപ്പനയ്ക്കായി ലോട്ടറി ടിക്കറ്റുകളും നൽകി.

മണ്ഡലം പ്രസിഡണ്ട് പ്രസാദ്ചെമ്പേ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് പ്രകാശൻ സ്വാഗതവും, വൃന്ദ നന്ദിയും പറഞ്ഞു, എസ്‌സി മോർച്ച ഈസ്റ്റ് ജില്ലാ വൈസ് പ്രസിഡണ്ട് കെ സുരേഷ് ബാബു, ശിവകുമാർ (ബാലഗോകുലം), പഞ്ചായത്ത് പ്രസിഡണ്ട് പ്രകാശൻ, യുവമോർച്ച മണ്ഡലം പ്രസിഡണ്ട് മുകേഷ്, എം. ജയകൃഷ്ണൻ, അരുൺ, മുത്തുമണി, കുമാരൻ, ഷണ്മുഖ രാമൻ, വാസുദേവൻ, മധു എന്നിവർ പങ്കെടുത്തു.

Advertisment