/sathyam/media/media_files/2025/10/10/palakkad-block-congress-committee-2025-10-10-14-54-54.jpg)
പാലക്കാട്: നപുംസക പ്രയോഗം നടത്തിയ സുരേഷ് ഗോപി മാപ്പുപറയണമെന്ന് ഡിസിസി പ്രസിഡൻ്റ് എ തങ്കപ്പൻ. നപുംസക പ്രയോഗത്തിനെതിരെ പാലക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി നഗരസഭയിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യത്വ വിരുദ്ധ പരാമർശത്തിലൂടെ പാലക്കാടൻ ജനതയുടെ ആത്മാഭിമാനത്തിനാണ് മുറിവേറ്റത്. ഒരു കേന്ദ്ര സഹമന്ത്രിയാണ് ഇത്തരം വിവാദ പ്രസ്ഥാവന നടത്തിയതെന്നത് വിഷയത്തിൻ്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.
സുരേഷ് ഗോപിയെ നിയന്ത്രിക്കാൻ ബി ജെ പി തയ്യാറവണം. അല്ലാത്ത പക്ഷം ജനങ്ങൾ സുരേഷ് ഗോപിയെ നിയന്ത്രിക്കുന്ന കാലം അതിവിദൂരമല്ലെന്നും അദ്ദേഹം കൂട്ടി ചേർത്തു
പാലക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.സി.സി ഓഫീസിൽ നിന്നും നഗരസഭയിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനം ജില്ലാ ആശുപത്രിക്ക് സമീപം പോലീസ് ബാരിക്കേട് വച്ച് തടഞ്ഞു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് സി.വി സതീഷ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ചന്ദ്രൻ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ സി.ബാലൻ, വി.രാമചന്ദ്രൻ, കെ. ഭവദാസ്, മനോജ് ചിങ്ങന്നൂർ, മണ്ഡലം പ്രസിഡൻ്റുമാരായ രമേശ് പുത്തൂർ, എസ്.സേവ്യർ, എസ്.എം താഹ, അനിൽ ബാലൻ, നേതാക്കളായ പി. എച്ച് മുസ്തഫ,ഹരിദാസ് മച്ചിങ്ങൽ, ബോബൻ മാട്ടുമന്ത, വി.മോഹൻ, കെ.ആർ ശരരാജ്, എസ്.രവീന്ദ്രൻ അബു പാലക്കാടൻ, എ.ആറുമുഖൻ, സി.നിഖിൽ, കെ.എൻ.സഹീർ, പി.എം ശ്രീവത്സൻ, നിയാസ് പട്ടാണിതെരുവ്, പി.എ. ഷാജഹാൻ എം.കെ. സിദ്ധാർത്ഥൻ, ശാന്തി നടരാജൻ, ഉമ്മർ ഫാറൂഖ്, നഗരസഭാ അംഗങ്ങളായ എ.കൃഷ്ണൻ, ഡി.ഷജിത്ത് കുമാർ ,സുഭാഷ് യാക്കര, മൻസൂർ മണലാഞ്ചേരി, എസ്.സുജാത, അനുപമ പ്രശോഭ്, മിനി ബാബു കെ. ഷൈലജഎന്നിവർ പ്രസംഗിച്ചു. തുടർന്ന് സുരേഷ് ഗോപിയുടെ കോലം കത്തിച്ചു.