/sathyam/media/media_files/2025/10/11/lions-club-of-palakkad-kudumbasangamam-2025-10-11-14-11-39.jpg)
പാലക്കാട്: ലയൻസ് ക്ലബ് ഓഫ് പാലക്കാട് പാം സിറ്റി കുടുംബ സംഗമം പാസ്റ്റ് മൾട്ടിപ്പിൾ കൗൺസിൽ ചെയർമാൻ ടോണി എനോക്കാരൻ ഉദ്ഘാടനം നിർവഹിച്ചു.
ക്ലബ് പ്രസിഡന്റ് ആർ ബാബു സുരേഷ് അധ്യക്ഷത വഹിച്ച സംഗമത്തിൽ ഡിസ്ട്രിക്ട് ക്യാബിനറ്റ് സെക്രട്ടറി എം പ്രദീപ് മേനോൻ, ക്ലബ് സെക്രട്ടറി എൻ കൃഷ്ണകുമാർ, റിജിണയൽ ചെയർമാൻ വി അച്യുതൻ, ക്ലബ് വൈസ് പ്രസിഡന്റ് കെ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
ക്ലബ്ബിന്റെ സർവീസ് പ്രവർത്തനങ്ങളുടെ ഭാഗമായി രോഗികൾക്ക് എയർബാഗ്, ഡയപ്പർ എന്നിവ വിതരണം ചെയ്തു. മികച്ച സേവനം നടത്തുന്ന ആശാവർക്കർമാരെയും പാലിയേറ്റീവ് നേഴ്സിനെയും സംഗമത്തിൽ ആദരിച്ചു.
ക്ലബ്ബ് ഭാരവാഹികളായ പി ബൈജു, അഡ്വക്കേറ്റ് മോഹൻദാസ് പാലാട്ട്, ആർ ശ്രീകുമാർ, റോഷൻ, പി എ അൻസാരി, പി സന്തോഷ് കുമാർ, ദീപക്, കെ ആർ വിനോദ്, ജി സന്തോഷ്, റിജോ, കെ പ്രദീപ്കുമാർ,ഡോക്ടർ ഷംസുദ്ദീൻ, ഡോക്ടർ പ്രിയങ്ക, ഹരികൃഷ്ണൻ, രമ്യ ഹരി, സജി എന്നിവർ കുടുംബ സംഗമത്തിന് നേതൃത്വം നൽകി.