പാലക്കാട് വീടിന്‍റെ മുമ്പില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷ മോഷ്ടിച്ച കേസില്‍ പ്രതി അറസ്റ്റിൽ

New Update
crime theft palakkad

പാലക്കാട്: പുതുപ്പള്ളി തെരുവിൽ വീടിൻ്റെ മുമ്പിൽ നിർത്തിയിട്ട പാസഞ്ചർ ഓട്ടോറിക്ഷ മോഷ്ടിച്ച കേസില്‍ പ്രതി അറസ്റ്റില്‍. കഴിഞ്ഞ ആഗസ്റ്റിലാണ് സംഭവം. കുതിരം പറമ്പ് മണപ്പാടം സ്വദേശിയായ ഷിജു എന്ന രാജിയെ ആണ് പാലക്കാട് ടൗൺ സൗത്ത് പോലീസ് അറസ്റ്റു ചെയ്തത്.

Advertisment

പ്രതിക്ക് പാലക്കാട് നിരവധി അടിപിടി, ബൈക്ക് മോഷണം, പിടിച്ചുപറി, കഞ്ചാവ് തുടങ്ങിയ കേസുകളിലും പ്രതിയാണ് ഷിജു. തമിഴ്നാട്ടിലും കഞ്ചാവ് കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. 

മോഷണം നടത്തിയ ഓട്ടോറിക്ഷ വിളയാറിൽ നിന്നും കണ്ടെടുത്തിരിന്നു. ഡ്രൈവർ ജോലി ചെയ്യുന്ന പ്രതി ഇന്ത്യയിൽ പല സ്ഥലങ്ങളിലും ഒളിവിലായിരിന്നു.

പാലക്കാട് എ എസ് പി രാജേഷ് കുമാർ, സൗത്ത് ഇൻസ്പെക്ടർ വിപിൻകുമാർ. എസ്, എസ് ഐ മാരായ സുനിൽ എം, ഹേമലത വി, എ എസ് ഐ സൈറാബാനു, സീനിയർ സിവിൽ പൊലീസ് ഓഫീസർ രാജീദ്.ആർ സുനിൽ. സി, ഷാലു കെ.എസ് എന്നിവരാണ് കേസന്വേഷണം നടത്തി പ്രതിയെ പിടി കൂടിയത്. മെഡിക്കൽ പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.

Advertisment