/sathyam/media/media_files/2025/10/15/crime-palakkad-theft-2025-10-15-19-29-02.jpg)
പാലക്കാട്: പട്ടാപ്പകല്‍ വീട്ടില്‍ കവര്‍ച്ച നടത്തിയ കേസില്‍ പ്രതികള്‍ പിടിയില്‍. പാലക്കാട് ലക്ഷ്മി ഹോസ്പിറ്റലിൻ്റെ സമീപം വാടകക്ക് താമസിക്കുന്ന മാന്നാർ ആലപ്പുഴ സ്വദേശിനി ശ്രീലതയുടെ വീട്ടിൽ കയറി ദേഹോപദ്രവം നടത്തി സ്വർണ്ണവളയും മൊബൈൽ ഫോണും കവർന്ന കേസിലാണ് പേഴംകര ഒലവക്കോട് സ്വദേശി അബ്ദുൾ റഹിമാൻ എന്ന ആന മനാഫ് (35),താണാവ് ഒലവക്കോട് സ്വദേശി ഷാജൻ (34) എന്നിവരെ പാലക്കാട് ടൗൺ സൗത്ത് പോലീസ് അറസ്റ്റു ചെയ്തത്.
അറസ്റ്റിലായ അബ്ദുൾ റഹിമാന്‍ അടിപിടി, കൊലപാതക ശ്രമം, കഞ്ചാവ് പിടിച്ചുപറി തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. ഒരാഴ്ച മുമ്പ് ഗുണ്ടാനിയമ പ്രകാരം ജയിൽശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതാണ്. രണ്ടാം പ്രതിയായ ഷാജന്‍ ലഹരി കേസില്‍ പ്രതിയാണ്.
പാലക്കാട് എ എസ് പി രാജേഷ് കുമാറിൻ്റെ നിർദ്ദേശ പ്രകാരം പാലക്കാട് സൗത്ത് ഇൻസ്പെക്ടർ വിപിൻകുമാർ എസ് എസ് ഐമാരായ സുനിൽ, എം ഹേമലത. വി, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ശശികുമാർ, രാജീദ്. ആർ, ഷാലു കെ.എസ് എന്നിവരാണ് കേസന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.