New Update
/sathyam/media/media_files/2025/10/15/canaby-plants-distroyed-2025-10-15-19-38-41.jpg)
അട്ടപ്പാടി: അട്ടപ്പാടി ട്രൈബല്‍ താലൂക്കില്‍ രണ്ട് തോട്ടങ്ങളിലായി നട്ടു വളര്‍ത്തിയ കഞ്ചാവ് ചെടികള്‍ കണ്ടെത്തി നശിപ്പിച്ചു. അഗളി എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ മുഹമ്മദ് ഇഹ്‌ലാസ് അലിയും പാർട്ടിയും അട്ടപ്പാടി ട്രൈബൽ താലൂക്കിൽ പുതുർ അരളിക്കോണം ഉന്നതിയിൽ നിന്നും ഉദ്ദേശം 2.5 കിലോമീറ്റർ അകലെ കബളഎറ നീർച്ചാലിന്റെ അരികിൽ രണ്ട് തോട്ടങ്ങളിലായി 68 തടങ്ങളിലായി നട്ടു പരിപാലിച്ചു വരുന്ന നാലും അഞ്ചും മാസം പാകമായ 203 കഞ്ചാവ് ചെടികൾ (ശരാശരി ഉയരം 180 സെന്‍റീമീറ്റര്‍) കണ്ടെത്തി നശിപ്പിച്ചു.
Advertisment
റെയ്ഡിൽ ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ മാസിലാമണി, ജിജോയ്, സിവിൽ എക്സ്സൈസ് ഓഫീസർ മാരായ പ്രദീപ് ആർ, ലക്ഷ്മണൻ എ കെ എന്നിവർ പങ്കെടുത്തു.